ad
Deshabhimani

ബാങ്ക് തെരഞ്ഞെടുക്കാതെ കാർഡ് നമ്പർ നൽകാം; കെനെറ്റിൽ പുതിയ പേയ്‌മെന്റ് സംവിധാനം

k net kuwait
avatar
സ്വന്തം ലേഖകൻ

Published on Jun 07, 2026, 04:28 PM | 1 min read

കുവൈത്ത് സിറ്റി : രാജ്യത്തെ ബാങ്കിങ്‌ ഇടപാടിന്‌ സാങ്കേതിക പിന്തുണ നൽകുന്ന കെനെറ്റ് ഓൺലൈൻ സംവിധാനത്തിൽ പുതിയ പേയ്‌മെന്റ് സംവിധാനം നടപ്പാക്കുന്നതായി കുവൈത്ത്‌. ഉപയോക്താക്കൾക്ക് ബാങ്ക് തെരഞ്ഞെടുക്കാതെ ബാങ്ക് കാർഡ് നമ്പർ നേരിട്ട് നൽകുന്ന രീതിയിലാണ് പുതിയ സംവിധാനം. ഡിജിറ്റൽ നവീകരണ പദ്ധതികളുടെ ഭാഗമായി വെള്ളിയാഴ്‌ചമുതലാണ്‌ നിലവിലുണ്ടായിരുന്ന ബാങ്ക് തെരഞ്ഞെടുപ്പ് സംവിധാനം ഒഴിവാക്കിയത്‌.


പുതിയ സംവിധാനം കൂടുതൽ വേഗത്തിലുള്ളതും ലളിതവുമായ പേയ്‌മെന്റ് അനുഭവം ഉറപ്പാക്കും. ഒപ്പം ഇലക്‌ട്രോണിക് ഇടപാടുകളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് കെനെറ്റ് വ്യക്തമാക്കി. രാജ്യാന്തര മാനദണ്ഡങ്ങളോട് യോജിച്ചുള്ള നവീകരണത്തിന്റെ ഭാഗമായാണ് മാറ്റമെന്നും കമ്പനി അറിയിച്ചു.


ഇ–പേയ്‌മെന്റ് ഗേറ്റ്‌വേയുടെ വികസന പദ്ധതികളുടെ ഭാഗമായാണ്‌ നവീകരണം. ഭാവിയിൽ കൂടുതൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഉൾക്കൊള്ളാൻ പ്ലാറ്റ്‌ഫോമിനെ സജ്ജമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ പണമിടപാട്‌ രംഗത്തെ ആഗോള പ്രവണതകൾക്ക് അനുസൃതമായി ഇടപാടുകളുടെ വേഗത, സൗകര്യം, വിശ്വാസ്യത എന്നിവ വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു. കുവൈത്തിലെ എല്ലാ ബാങ്കുകൾക്കും ഓട്ടോമേറ്റഡ് ബാങ്കിങ്‌ സേവനം നൽകുന്ന കെനെറ്റ്, ഉപയോക്താക്കളുടെയും ധനകാര്യ മേഖലയുടെയും മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് പുതിയ സാങ്കേതിക വിദ്യകൾ തുടർന്നും സ്വീകരിക്കുമെന്നും അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home