ad
Deshabhimani

നവോദയ ലിറ്ററേച്ചർ ഫെസ്റ്റ് 2.0 സ്വാഗത സംഘം രൂപീകരിച്ചു

navodaya lit fest
വെബ് ഡെസ്ക്

Published on Apr 18, 2026, 12:12 PM | 2 min read

ദമ്മാം: നവോദയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവോദയ ലിറ്ററേച്ചർ ഫെസ്റ്റ് – രണ്ടാം പതിപ്പിൻ്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. നവോദയ പ്രസിഡൻ്റും ലോക കേരള സഭാംഗവുമായ ഹനീഫ മൂവാറ്റുപുഴ അധ്യക്ഷനായ സ്വാഗതസംഘ രൂപീകരണ യോഗം ലോക കേരള സഭാംഗവും നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗവുമായ പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു.


ലിറ്റ് ഫെസ്റ്റിന്റെ ലക്ഷ്യങ്ങളും പരിപാടികളും നവോദയ ട്രഷറർ ഉമേഷ് കളരിക്കൽ വിശദീകരിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത് വടകര സംഘാടക സമിതിയുടെ പാനൽ അവതരിപ്പിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത യോഗത്തിൽ ലോക കേരള സഭാംഗം നാസ്സ് വക്കം, സാജിദ് ആറാട്ടുപുഴ, സോഫിയ ഷാജഹാൻ, ഷാജി മതിലകം, നാസ്സർ കാദർ, സുനിൽ മുഹമ്മദ്, ലതിക അങ്ങേപ്പാട്ട്, ഷനീബ് അബൂബക്കർ, മഞ്ജുഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


ലോക കേരള സഭാംഗങ്ങളായ ആൽബിൻ ജോസഫ്, മലയാളി സമാജം ഗ്ലോബൽ പ്രസിഡൻ്റ് മാലിക്ക് മഖ്ബൂൽ, ജയൻ ജോസഫ്, ബൈജു കുട്ടനാട്, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ സൈനുദീൻ കൊടുങ്ങല്ലൂർ, ലക്ഷമണൻ കണ്ടമ്പത്ത്, റഹീം മടത്തറ, ഷമീം നാണത്ത് തുടങ്ങിയവർ സംബന്ധിച്ചു.


സൈനുദീൻ കൊടുങ്ങല്ലൂർ, പവനൻ മൂലക്കീൽ, റഹീം മടത്തറ, കൃഷ്ണകുമാർ, രാജേഷ് ആനമങ്ങാട് എന്നിവർ രക്ഷാധികാരികളും; ചെയർപേഴ്സൺ: പ്രദീപ് കൊട്ടിയം വൈസ് ചെയർപേഴ്സൺമാർ: നൗഷാദ് അകോലത്ത്, ശ്രീജിത് അമ്പാൻ, ഷാനവാസ്, അനു രാജേഷ്, രശ്മി ചന്ദ്രൻ, ബിന്ദു ശ്രീകുമാർ, ജനറൽ കൺവീനർ: ഉമേഷ് കളരിക്കൽ, കൺവീനർമാർ: സജീഷ് ഒപി, ഷാഹിദ ഷാനവാസ്, സുരയ്യ ഹമീദ്, മാത്തുകുട്ടി പള്ളിപ്പാട്, ആർ. ഷഹിന, ടോണി എം ആൻ്റണി. ട്രഷറർ നൗഫൽ വെളിയംങ്കോട്, ജോയിന്റ് ട്രഷറർമാർ മുസമ്മിൽ, സ്മിത നരസിംഹൻ എന്നിവർ ഉൾപ്പെടുന്ന സംഘാടക സമിതി ലിറ്റ് ഫെസ്റ്റിൻ്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കും.


നവോദയ ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാം പതിപ്പ് സാംസ്കാരിക-സാഹിത്യ മേഖലയിലേ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയാണെന്നും പുതിയ ചർച്ചകൾക്കും സൃഷ്ടിപരമായ ഇടപെടലുകൾക്കും നവോദയ ഫെസ്റ്റ് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. ലിറ്റ് ഫെസ്റ്റിൻ്റെ ഭാഗമായി ഏറ്റവും മികച്ച നോവൽ, കുട്ടികളുടെ കവിത എന്നിവയക്ക് അവാർഡ് നൽകാൻ തീരുമാനിച്ചു. അവാർഡിന് അർഹരായവരെ കണ്ടെത്തുന്നതിനായി ഷമീം നാണത്ത് ചെയർപേഴ്സൺ, സജീഷ് ഒ പി കൺവീനർ, ടോണി എം ആൻ്റണി, അഡ്വ. ആർ ഷഹിന, ബിന്ദു ശ്രീകുമാർ, പ്രവീൺ വല്ലത്ത്, അബ്ദുൾ സലീം പി വി എന്നിവരടങ്ങുന്ന അവാർഡ് കമ്മറ്റിക്ക് രൂപം നൽകി.


യോഗത്തിൽ നവോദയ വൈസ് പ്രസിഡൻ്റും കേന്ദ്ര സാംസ്കാരിക കമ്മറ്റി കൺവീനറുമായ ശ്രീജിത് അമ്പാൻ സ്വാഗതവും കുടുംബവേദി കേന്ദ്ര ജോയിന്റ് സെക്രട്ടറി ഷാഹിദ ഷാനവാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ കേന്ദ്ര വനിതവേദി കൺവീനർ ഡോ. രശ്മി ചന്ദ്രൻ നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home