ad
Deshabhimani

നവോദയ കേന്ദ്ര ബാലവേദി വ്ലോഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു

navodaya balavedi vlog competition
വെബ് ഡെസ്ക്

Published on Feb 07, 2026, 02:54 PM | 1 min read

ദമ്മാം: കുട്ടികളിൽ സർ​ഗാത്മകത, ആശയവിനിമയ കഴിവുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ബാലവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വ്ലോഗ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ക്ലാസ്സ്‌ അടിസ്ഥാനത്തിൽ സബ് ജൂനിയർ ,ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം നടന്നത്.


സബ് ജൂനിയർ വിഭാഗത്തിൽ മലീക മറിയം മൻസൂർ, ഏരിയൻ ടോം സുഫിൽ, അങ്കിത് മേനോൻ എന്നിവരും ജൂനിയർ വിഭാഗത്തിൽ അമേയ സുനിൽ, അതിഥി വിവേക്, പ്രാർത്ഥന പവൻ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. സീനിയർ വിഭാഗത്തിൽ ഭുവന അനീഷ് ,അന്ന ഏലിയാസ് എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരാവുകയും രണ്ടാം സ്ഥാനത്തിന് സലാഹുദ്ദീൻ അർഹനാവുകയും ചെയ്തു.


വ്ലോഗ് മത്സരത്തിന്റെ വിധികർത്താക്കളായ സനൽ, ജയൻ ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. കേന്ദ്ര ബാലവേദി രക്ഷാധികാരി ബിന്ദു ശ്രീകുമാറിന്റെ അധ്യക്ഷനായി. കേന്ദ്ര കുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്, കമ്മിറ്റി അംഗം ജോഷി വർഗീസ്, സഹ രക്ഷാധികാരി ലിൻഷ പ്രജീഷ്, ട്രഷറർ ഉമേഷ് കളരിക്കൽ, കേന്ദ്രകുടുംബ വേദി പ്രസിഡൻറ് ഷാനവാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home