ad
Deshabhimani

ഉത്തർപ്രദേശിൽ സംവരണ അട്ടിമറി; എസ്എഫ്ഐ സുപ്രീംകോടതിയിലേക്ക്

Odisha Medical PG
വെബ് ഡെസ്ക്

Published on Sep 24, 2026, 06:51 PM | 2 min read

ലക്നൗ: ഉത്തർ പ്രദേശിൽ മെഡിക്കൽ കോളേജ് സംവരണ സീറ്റ് അട്ടിമറിക്കുന്നതിനെതിരെ എസ്എഫ്ഐ സുപ്രീകോടതിയിലേക്ക്. ഉത്തർ‌പ്രദേശിലെ നാല് മെ‍ഡിക്കൽ കോളേജികളിൽ വിദ്യാർഥികൾക്കുള്ള സംവരണം അട്ടിമറിക്കപ്പെടുന്നതിനെതിരെയാണ് എസ്എഫ്ഐയും എസ് സി പി ബച്ചാവോ അഭിയാനും എസുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ദളിത് ആദിവാസി വിഭാ​ഗത്തിലുള്ളവർ‌ക്കായുള്ള 70 ശതമാനം സംവരണം അട്ടിമറിക്കുന്നതിനെതിരായാണ് സംഘടനകൾ സുപ്രീംകോചതിയെ സമീപിക്കിുന്നത്.


എസ്‌എഫ്‌ഐ ഉത്തർപ്രദേശ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സഖാവ് സപൻ, എസ്‌സിപി ബചാവോ അഭിയാനിലെ രണ്ട് മെഡിക്കൽ കോളേജ് വിദ്യാർഥി കളായ അതീഷ്, അരുൺ എന്നിവർ ചേർന്ന്, എസ്‌സിപി (സ്‌പെഷ്യൽ കോംപോണന്റ് പ്ലാൻ) ചട്ടക്കൂടിന് കീഴിലുള്ള നാല് മെഡിക്കൽ കോളേജുകളിൽ നിലവിലുള്ള 70% സംവരണ നയം സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.


അംബേദ്കർ നഗർ, കന്നൗജ്, ജലൗൺ, സഹാരൻപൂർ എന്നിവിടങ്ങളിൽ എസ്‌സിപി/ടിസിപി (SCP/TCP) ചട്ടക്കൂടിന് കീഴിൽ സ്ഥാപിച്ച നാല് മെഡിക്കൽ കോളേജുകളിലാണ് 70% സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്, പിന്നാക്കവും പാർശ്വവത്കരിക്കപ്പെട്ടതുമായ സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഡോക്ടർമാരാകാനുള്ള അവസരം ഇത് നൽകുന്നു. ഹൈക്കോടതിയിലെ ഒരു ഹർജിയെ തുടർന്ന് ഈ നയം നേരത്തെ റദ്ദാക്കപ്പെട്ടിരുന്നു. യോഗി സർക്കാർ കോടതിയുടെ നിലപാടിനെ പിന്തുണക്കുകയും ചെയ്തു.അതേസമയം, 2024-25 അധ്യയന വർഷത്തേക്ക് സംവരണം പ്രാബല്യത്തിൽ തുടരണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.


എന്നാൽ 2026-27 അധ്യയന വർഷത്തിൽ ‘എസ്‌സിപി ബചാവോ അഭിയാൻ’ എന്ന പേരിൽ നടന്ന ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന്, യുപി സർക്കാർ യഥാർഥ എസ്‌സിപി സംവരണ വ്യവസ്ഥ പ്രകാരം പ്രവേശനം പുനരാരംഭിക്കാൻ നിർബന്ധിതമായി. തുടർന്ന്, സംവരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ‘മനുവാദി’ ശക്തികളുടെ സമ്മർദ്ദത്തെ തുടർന്ന് ഹൈക്കോടതി പ്രവേശന നടപടികൾ വീണ്ടും നിർത്തിവച്ചു


ഈ സ്റ്റേ ഉത്തരവിനെ എസ്എഫ്ഐ എതിർക്കുന്നു. ഇത് ദളിത്, ആദിവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ ഹനിക്കുന്നതാണെന്നാണ് എസ്.എഫ്.ഐയുടെ നിലപാട്. ഈ നടപടി പൂർണ്ണമായും ഭരണഘടനാവിരുദ്ധവും പിന്തിരിപ്പനുമാണെന്ന് സംഘടന വിലയിരുത്തുന്നു.


ഈ പോരാട്ടത്തിൽ എസ്എഫ്ഐ വിദ്യാർത്ഥികൾക്കൊപ്പം ഉറച്ചുനിൽക്കുന്നു. കോടതിയിലെ നിയമപോരാട്ടത്തിലും തെരുവിലെ രാഷ്ട്രീയ പോരാട്ടത്തിലും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുകയും, പ്രത്യേക ഘടക പദ്ധതി (SCP) സംരക്ഷിക്കുന്നതിനായുള്ള ഈ പോരാട്ടം വിജയിക്കുന്നതുവരെ അവർക്കൊപ്പം നിലകൊള്ളുകയും ചെയ്യുമെന്ന് എസ്എഫ്ഐ പ്രതിജ്ഞ ചെയ്യുന്നതായും എസ്എഫ്ഐ വ്യക്തമാക്കി












deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home