ad
Deshabhimani

ഏഷ്യൻ ഗെയിംസ്; വനിതകളുടെ 10,000 മീറ്ററിൽ ഇന്ത്യയുടെ സീമ കുമാരിക്ക് വെങ്കലം

seema

സീമ കുമാരി| Photo:NDTV

വെബ് ഡെസ്ക്

Published on Sep 24, 2026, 06:44 PM | 1 min read

ഐചി : ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 10,000 മീറ്ററിൽ ഇന്ത്യയുടെ സീമ കുമാരിക്ക് വെങ്കലം. 32:50.05 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സീമ മൂന്നാം സ്ഥാനത്തെത്തിയത്.


മത്സരത്തിൽ 8,000 മീറ്റർ പിന്നിട്ടപ്പോൾ സീമ മൂന്നാം സ്ഥാനത്തായിരുന്നു. അവസാന ഘട്ടത്തിലും സ്ഥാനം നിലനിർത്തിയ താരം വെങ്കലം സ്വന്തമാക്കുകയായിരുന്നു.


ബഹ്റൈന്റെ വിൻഫ്രഡ് യാവി 32:39.18 സെക്കൻഡിൽ സ്വർണം നേടി. ജപ്പാന്റെ നൊസോമി തനക 32:41.54 സെക്കൻഡിൽ വെള്ളിയും സ്വന്തമാക്കി.


ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 10,000 മീറ്ററിൽ 16 വർഷത്തിന് ശേഷമാണ് ഇന്ത്യ മെഡൽ നേടുന്നത്. ഈ ഇനത്തിൽ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home