നവോദയ അൽ ഹസ സ്‌പോർട്സ് ക്ലബ്ബ് ചെസ് ടൂർണമെന്റ്

നവോദയ സാംസ്‌കാരികവേദി അൽ ഹസ സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെസ് ടൂർണമെന്റിൽനിന്ന്
അൽ ഹസ: നവോദയ സാംസ്‌കാരികവേദി അൽ ഹസ സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഹഫൂഫിൽ നടന്ന മത്സരത്തിൽ കിഴക്കൻ പ്രവിശ്യയിലെ കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. നവോദയ കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രശേഖരൻ മാവൂർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്‌തു. ഷൈജൻ ജോണി അധ്യക്ഷനായി. സ്‌പോർട്സ് ക്ലബ്ബ് വൈസ് ചെയർമാൻ സുനിൽകുമാർ തലശേരി സംസാരിച്ചു.
അണ്ടർ 17 വിഭാഗത്തിൽ അബുള്ള അൽ ആസാദി, ജോഷ്വ മാത്യു, മുഹമ്മദ് റിഹാൻ എന്നിവർ ആദ്യ മൂന്നുസ്ഥാനക്കാരായി. ജനറൽ വിഭാഗത്തിൽ ജീവൻ ജോസഫ്, ഷിനാഫ്, അരുൺ ബാലൻ എന്നിവരാണ് ജേതാക്കൾ. മനീഷ നായരും നീലു നവാസുമാണ് വനിതാവിഭാഗത്തിലെ ചാന്പ്യൻമാർ.
വിജയികൾക്കുള്ള ട്രോഫികൾ സമാപനചടങ്ങിൽ സമ്മാനിച്ചു. സ്‌പോർട്സ് ക്ലബ് വൈസ് ചെയർമാൻ എൻ ഒ ബേബി അധ്യക്ഷനായി.
നവോദയ റീജണൽ സെക്രട്ടറി ജയപ്രകാശ് ഉളിയക്കോവിൽ, പ്രസിഡന്റ് ചന്ദ്രബാബു കടക്കൽ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം പ്രദീപ് തായത്ത്, റീജണൽ ജോ. സെക്രട്ടറി ചന്ദ്രശേഖരൻ മാവൂർ എന്നിവർ സമ്മാനം വിതരണം ചെയ്‌തു. അജയകുമാറിന്റെ നേതൃത്വത്തിൽ ആർബിറ്റർമാർ മത്സരം നിയന്ത്രിച്ചു. സ്‌പോർട്‌സ് ക്ലബ്ബ് ജോ. കൺവീനർമാരായ വിഷ്‌ണു ആറ്റുപ്പുറം സ്വാഗതവും ഷിഹാബ് കോട്ടക്കൽ നന്ദിയും പറഞ്ഞു.










0 comments