ഡ്രോൺ തകർത്ത് നാഷണൽ ഗാർഡ്

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി നിയോഗിച്ച ദൗത്യസേനയുടെ പ്രവർത്തനപരിധിയിൽ കടന്ന ഡ്രോൺ ശനി പുലർച്ചെ വെടിവച്ച് തകർത്തതായി കുവൈത്ത് നാഷണൽ ഗാർഡ്. രാജ്യസുരക്ഷ ശക്തിപ്പെടുത്താനും പ്രധാന കേന്ദ്രങ്ങളും നിർണായക സൗകര്യങ്ങളും സംരക്ഷിക്കാനുമായി സ്വീകരിച്ച തുടർച്ചയായ ജാഗ്രതാ നടപടികളുടെ ഭാഗമായാണ് ഇടപെടൽ.
നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവായ ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫാദലണ് ഇക്കാര്യം വ്യക്തമാക്കിയത്. അധികൃതർ പുറത്തിറക്കുന്ന നിർദേശങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം അറിയിച്ചു. നാഷണൽ ഗാർഡ് സേനകൾ, സായുധ സേന, പൊലീസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവരുമായി ഏകോപിച്ച് സുരക്ഷ ഉറപ്പാക്കാൻ പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments