ad
Deshabhimani

പുതിയ സൗകര്യവുമായി മൈ ഐഡന്റിറ്റി; സിവിൽ ഐഡി വാങ്ങാൻ ക്യുആർ കോഡ്

my identity civil id
വെബ് ഡെസ്ക്

Published on May 22, 2026, 12:18 PM | 1 min read

കുവൈത്ത് സിറ്റി : ആദ്യമായി സിവിൽ ഐഡി ലഭിക്കുന്നവർക്കും നഷ്‌ടപ്പെട്ട കാർഡിന് പകരം പുതിയത് സ്വീകരിക്കുന്നവർക്കുമായി ‘മൈ ഐഡന്റിറ്റി’ ആപ്പിൽ പുതിയ സേവനം. ആപ്പിലെ ക്യുആർ കോഡ് സംവിധാനം ഉപയോഗിച്ച്‌ സിവിൽ ഐഡി ഏറ്റുവാങ്ങാനാകുമെന്ന്‌ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. സിവിൽ ഐഡി വിതരണം കൂടുതൽ ലളിതവും വേഗത്തിലുമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സേവനം നടപ്പാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.


സിവിൽ ഐഡി തയ്യാറായാൽ ഉപയോക്താക്കൾക്ക് ‘മൈ ഐഡന്റിറ്റി’ ആപ്പിലൂടെ അറിയിപ്പ് ലഭിക്കും. ഇതോടൊപ്പം ക്യൂആർ കോഡ് സൃഷ്ടിക്കാനുള്ള ലിങ്കും ലഭ്യമാകും. തുടർന്ന് ഫോൺ നമ്പർ നൽകുമ്പോൾ പരിശോധനയ്ക്കായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാസ്‌വേഡ് അയയ്ക്കും. പരിശോധന നടപടികൾ പൂർത്തിയാക്കിയശേഷം സിവിൽ ഐഡി കൈപ്പറ്റാനുള്ള ക്യുആർ കോഡ് ഉപയോക്താവിന് ലഭിക്കും. സിവിൽ ഐഡി ഏറ്റുവാങ്ങാൻ ഈ ക്യുആർ കോഡ് മാത്രം മതിയാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഉപയോക്താക്കളുടെ ഇടപാടുകൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home