ad
Deshabhimani

സൗജന്യ ബസ് യാത്ര: 14,000 യാത്രക്കാർ ഉപയോഗപ്പെടുത്തി

Mwasalat free bus ride

ബസ് യാത്രയില്‍നിന്ന്

വെബ് ഡെസ്ക്

Published on Apr 22, 2026, 02:50 PM | 1 min read

മസ്‌കത്ത്: പൊതുഗതാഗത ദിനത്തോടനുബന്ധിച്ച് മസ്‌കത്തിലെയും സലാലയിലെയും നഗര റൂട്ടുകളിൽ മുവാസലാത്ത് നടത്തിയ സൗജന്യ ബസ് യാത്രകൾ ഉപയോഗപ്പെടുത്തിയത്‌ ഏകദേശം 14,000 യാത്രക്കാർ. ഒമാനിലുടനീളം പൊതുഗതാഗതത്തിന്റെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.


റൂവി, മത്ര കോർണിഷ്, അമേറാത്ത്, സീബ് തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാർ നീക്കത്തെ സ്വാഗതം ചെയ്തു. റൂവി ബസ് സ്റ്റേഷനിലും കോർണിഷിലും രാവിലെമുതൽ ക്യൂ തുടങ്ങിയിരുന്നു. താമസക്കാർക്കും സന്ദർശകർക്കും പൊതുഗതാഗതം കൂടുതൽ പ്രാപ്യമാക്കാനുമുള്ള പ്രതിബദ്ധത സംരംഭം പ്രതിഫലിപ്പിക്കുന്നതായി മുവാസലാത്ത്‌ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home