വെടിക്കെട്ട് പ്രകടനം 11ന്

മസ്‌കത്ത് : ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ചുമതലയേറ്റതിന്റെ വാർഷികത്തോടനുബന്ധിച്ച് 11ന് വെടിക്കെട്ട് പ്രകടനം നടത്തുമെന്ന് ജനറൽ സെക്രട്ടറിയറ്റ് ഓഫ് നാഷണൽ സെലിബ്രേഷൻസ്. വിലായത്ത് സീബിലെ അൽ ഖൗദ് അണക്കെട്ടിലാണ് പ്രദർശനം നടക്കുക. രാത്രി എട്ടിന് വർണാഭമായ വെടിക്കെട്ട് ആരംഭിക്കുമെന്ന് സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. രാജ്യവ്യാപക ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ, ഗതാഗത മാർഗനിർദേശം പാലിച്ച് പൊതുജനങ്ങൾക്ക് പങ്കെടുക്കാം.










0 comments