മുഹമ്മദ് ബിൻ ഈദ് അൽ അറൈമി അന്തരിച്ചു

മസ്കത്ത് : ഒമാനി എഴുത്തുകാരൻ മുഹമ്മദ് ബിൻ ഈദ് അൽ അറൈമി (72) അന്തരിച്ചു. നിരവധി നോവലുകളും ചെറുകഥകളും വിവർത്തനങ്ങളുംകൊണ്ട് അറേബ്യൻ സാഹിത്യലോകത്ത് ചിരപ്രതിഷ്‌ഠ വ്യക്തിയാണ്. ഹസ് അൽ-ക്വയ്ദ്, ബിറ്റ്‌വീൻ ദ ഡെസേർട്ട് ആൻഡ് ദ സീ, ദ ടേസ്റ്റ് ഓഫ് പേഷ്യൻസ്, എ ടെസ്റ്റിമണി ഫ്രം എ ടൈം ഓഫ് വാർ ആൻഡ് റെയിൻബോ എന്നിവയുൾപ്പെടെ നിരവധി കൃതികൾ രചിച്ചു. സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ സൂറിലെ വിലായത്തിലെ വാദി അൽ മാറിൽ 1954-ൽ ആണ് ജനനം. 1981-ൽ യുഎസിലെ സർവകലാശാലയിൽനിന്ന് ഇൻഡസ്ട്രിയൽ എൻജിനിയറിങിൽ ബിരുദം. ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം അറബിയിലേക്ക് വിവർത്തനം ചെയ-്‌തതിലൂടെ ശ്രദ്ധേയനായി. സാഹിത്യ സംഭാവനകൾക്ക് ഒമാനി സൊസൈറ്റി ഫോർ റൈറ്റേഴ്‌സ് ആൻഡ് എവേഴ്‌സിന്റെ 2023-ലെ അവാർഡും ലഭിച്ചിരുന്നു.








0 comments