ad
Deshabhimani

മിനിമം ബാലൻസ് സംവിധാനം നിർത്തലാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് നിർദേശം 

uae central bank
വെബ് ഡെസ്ക്

Published on May 28, 2025, 03:27 PM | 1 min read

ഷാർജ: യുഎഇ ബാങ്കുകളിൽ മിനിമം ബാലൻസ് നിർത്തലാക്കാൻ സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബാങ്കുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ ഭാഗമായി പിഴ ഈടാക്കാനോ മറ്റു നടപടിക്രമങ്ങൾക്കോ യുഎഇ ബാങ്കുകൾ മുതിരരുത് എന്നാണ് സെൻട്രൽ ബാങ്ക് നിർദേശം. 


ജോലിക്കാരുടെ ശമ്പളം സമയത്തിന് ബാങ്ക് അക്കൗണ്ടുകളിൽ എത്താതിരിക്കുകയോ, മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെടുകയോ ചെയ്യുന്നതിന്റെ ഭാഗമായി ബാങ്കുകൾ പിഴ ഈടാക്കുകയും മറ്റും ചെയ്തിരുന്നു. സാധാരണക്കാരായ തൊഴിലാളികൾക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ പരിഹരിച്ചിരിക്കുന്നത്. ഇതുകൂടാതെ മിനിമം ബാലൻസ് പരിധി 3000 ദിർഹത്തിൽ നിന്ന് 5000 ദിർഹമായി ഉയർത്തുകയും ചെയ്തു. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home