ad
Deshabhimani

മിഥുഷ മുകേഷിന്റെ പുസ്തകം പ്രകാശനം ചെയ്തു

midhusha book published
വെബ് ഡെസ്ക്

Published on Feb 06, 2026, 06:35 PM | 1 min read

തിരുവനന്തപുരം: മരണപ്പെട്ട അച്ഛനെ കുറിച്ചുള്ള ദീപ്ത സ്മരണയിൽ മിഥുഷ മുകേഷിന്റെ പുതിയ പുസ്തകം 'വേശ്യൻ' പ്രകാശനം ചെയ്തു. തൈക്കാടുള്ള മലയാളം മിഷനിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട കവി ഡോ. സി. രാവുണ്ണിക്ക് നൽകിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്.


കവി വിനോദ് വൈശാഖി ചടങ്ങിൽ അദ്ധ്യക്ഷനായി. മുപ്പത് വർഷം ഷാർജയിൽ തയ്യൽ തൊഴിലാളിയായി ജീവിച്ച് മരണപ്പെട്ട അച്ഛന്റെ സ്വപ്നമായിരുന്നു ഈ പുസ്തകമെന്ന് മിഥുഷ പറഞ്ഞു. പുസ്തകം മുരുകൻ കാട്ടാക്കടയെക്കൊണ്ട് തന്നെ പ്രകാശനം ചെയ്യിപ്പിക്കണമെന്ന അച്ഛന്റെ ആ​ഗ്രഹം സാക്ഷാത്ക്കരിക്കുന്നതിനാണ് കാസർകോട് നിന്നും തിരുവനന്തപുരത്തു വന്ന്‌ പു‌സ്തകം പ്രകാശനം ചെയ്തതെന്നും വ്യക്തമാക്കി.


പുഷ്പ കൊളവയൽ പുസ്തകത്തെ പരിചയപ്പെടുത്തി. മിഥുഷയുടെ കുടുംബാംഗങ്ങളും മലയാളം മിഷൻ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ശാന്തൻ, മുഞ്ഞിനാട് പത്മകുമാർ, സാലിഹ, ജയകുമാർ ചെങ്ങമ്മനാട്‌ എന്നിവർ ആശംസകൾ നേർന്നു. അംബരീഷ് വൈക്കം സ്വാഗതവും ദീപ്‌ന ദാസ് നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home