ad
Deshabhimani

പശ്ചിമേഷ്യ സംഘർ‌ഷം: ഗൾഫ് മേഖലയിൽ എസ്എസ് എൽസി , പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

EXAM
വെബ് ഡെസ്ക്

Published on Mar 02, 2026, 11:45 AM | 1 min read

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ്എസ് എൽസി പരീക്ഷകൾ മാറ്റിവെച്ചതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ പരീക്ഷയും മാറ്റി വെയ്ക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.


ഗൾഫിലും കേരളത്തിലുമായി വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ ആകാത്ത സാഹചര്യമുണ്ടെന്നും ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കൊപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അത്തരത്തിൽ പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾ എത്രയും പെട്ടെന്ന് പ്രഥമ അധ്യാപകർ/പ്രിൻസിപ്പൽ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകേണ്ടതാണ്.
അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികൾക്ക് അനുകൂലമായ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുമെന്നും ശിവൻകുട്ടി വ്യക്തമാക്കി . ​ഗൾഫ് മേഖലയിലെ സിബിഎസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home