ഹരിത ഹൈഡ്രജൻ ഗതാഗതം: മസ്ദാറും ഇത്തിഹാദ് റെയിലും ധാരണപത്രം ഒപ്പുവച്ചു

ഷാർജ : രാജ്യത്തുടനീളമുള്ള ഹരിത ഹൈഡ്രജൻ മൂല്യ ശൃംഖലയ്ക്കുള്ള ഗതാഗത പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യാൻ മസ്ദാറും ഇത്തിഹാദ് റെയിലും ധാരണപത്രം ഒപ്പുവച്ചു. ഇത്തിഹാദ് റെയിൽ സിഇഒ ഷാജി മാലിക്, മസ്ദാർ സിഇഒ മുഹമ്മദ് ജമിൽ അൽ റമാഹി എന്നിവരുടെ സാന്നിധ്യത്തിൽ യുഎഇ ഡെവലപ്മെന്റ് വിഭാഗം അസോസിയേറ്റ് ഡയറക്‌ടർ ഡോ. ഫെയ് അൽ ഹെർഷ്, ഇത്തിഹാദ് റെയിൽ പബ്ലിക് പോളിസി ആൻഡ് സുസ്ഥിര ഡയറക്‌ടർ അദ്ര അൽ മൻസൂരി എന്നിവർ കരാറിൽ ഒപ്പുവെച്ചു. ആഗോള റെയിൽ ഗതാഗത, അടിസ്ഥാന സൗകര്യ എക്സിബിഷനിലാണ് കരാർ ഒപ്പുവച്ചത്.
ഹൈഡ്രജൻ, അമോണിയ, മെഥനോൾ, സുസ്ഥിര വ്യോമയാന ഇന്ധനം എന്നിവ ഉൾപ്പെടെയുള്ള ഹരിത ഹൈഡ്രജൻ ഡെറിവേറ്റുകളുടെ മൂല്യശൃംഖലയിലൂടെ ഫീഡ് സ്റ്റോക്കുകളുടെയും ഉൽപ്പന്നങ്ങളുടെയും ഗതാഗതം സാധ്യമാക്കുന്നതിന് ഇത്തിഹാദ് റെയിലിന്റെ വളർന്നുവരുന്ന ദേശീയ ശൃംഖല ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾ കമ്പനി വിലയിരുത്തും. ഹിരത ഹൈഡ്രജൻ മൂല്യ ശൃംഖല കെട്ടിപ്പടുക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെയും ഡി കാർബണൈസേഷൻ ശ്രമങ്ങളെയും പിന്തുണച്ച് സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കാൻ സഹായകരമാകുമെന്നാണ് പ്രതീക്ഷ.










0 comments