മാസ് ജിദ്ദ ‘രംഗ് തരംഗ്' സംഗീത സായാഹ്നം

ജിദ്ദ : മാസ് ജിദ്ദയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘രംഗ് തരംഗ്' സംഗീത സായാഹ്നം ബിഎംആർ റസ്റ്റോറന്റിൽ നടന്നു. ബോളിവുഡ് ഗായകൻ ബസ്സാം, നൂഹ് ബീമാപ്പള്ളി, സോഫിയ സുനിൽ, റൈസ ആമിർ, അദ്‌നാൻ, റാഫി ആലുവ, മൻസൂർ പാങ്ങ്, ഐശ്വര്യ അനിൽ, ഹരിഷ-്‌മ, ആർദ്ര, അഫ്ര സബിൻ റാഫി, രമ്യ ബ്രൂസ്, ഹസൻ കൊണ്ടോട്ടി എന്നിവർ ഗാനങ്ങൾ ആലപിച്ചു. സുവിജ സത്യനും ഹസൻ കൊണ്ടോട്ടിയും അവതാരകരായി. ഇസ്‌മായിൽ മണ്ണാർക്കാട് ശബ-്‌ദവും വെളിച്ചവും നിയന്ത്രിച്ചു. ഹനയും ഹിബയും നൃത്തം അവതരിപ്പിച്ചു. നവാസ് ബീമാപ്പള്ളി, ഗഫൂർ മാഹി, അഷ്‌റഫ് ചുക്കൻ, മോഹൻ ബാലൻ, സഹീർ മാഞ്ഞാലി, അബ്ദുള്ള മുക്കണ്ണി, അബ്‌ദുൾ റഹ്മാൻ മാവൂർ, ബഷീർ പരുത്തിക്കുന്നൻ, റാഫി ബീമാപ്പള്ളി, വാസു ഹംദാൻ, കാജ മൊയ്തീൻ, ജാഫറലി പാലക്കോട്, സുൽഫിക്കർ ഒതായി, ബാദുഷ, ജോയ് മൂലൻ, ഗുഡ് ഹോപ്പ് ഗ്രൂപ്പ് എംഡി ഡോ. ജുനൈസ് ബാബു, റയാൻ ജിം സാരഥി സലാം, ഗായകനായ വിജേഷ് ചന്ദ്രു തുടങ്ങിയവർ പങ്കെടുത്തു.










0 comments