Deshabhimani

വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു

Malayali Student Dies in Road Accident.jpg
വെബ് ഡെസ്ക്

Published on Oct 14, 2026, 08:24 AM | 1 min read

മസ്‌കത്ത്‌: സിനാവിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ അലേന (14) മരിച്ചു. ഇബ്ര ഇന്ത്യൻ സ-്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. സിനാവ് ആശുപത്രിയിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന സിജുവിന്റെയും മോളിയുടെയും മകളാണ് അലേന.


മകളെ ആശുപത്രിയിൽ ഡോക-്‌ടറെ കാണിക്കാനായി പോകുന്നതിനിടെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സിജുവിനെയും മോളിയെയും ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം സിനാവ് ആശുപത്രി മോർച്ചറിയിൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home