Deshabhimani

ഗാസയിലേക്ക് യുഎഇയുടെ ഭക്ഷ്യസഹായം

uaeflag
വെബ് ഡെസ്ക്

Published on Oct 14, 2026, 09:10 AM | 1 min read

ദുബായ്: യുഎഇയുടെ ഭക്ഷ്യസഹായം റഫാ അതിർത്തി വഴി ഗാസയിലെത്തി. അഹമ്മദ് ബിൻ റാഷിദ് മാനുഷിക സഹായ ഇടനാഴിയുടെ ഭാഗമായാണ് ഭക്ഷ്യസഹായം എത്തിച്ചത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സും ഓപ്പറേഷൻ ചിവൽറസ് നൈറ്റ് ത്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗാസയിലെ ജനങ്ങൾക്ക് ഒരു കോടിയിലേറെ ഭക്ഷണപ്പൊതികൾ എത്തിക്കുകയാണ് ലക്ഷ്യം. അന്തരിച്ച ഷൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ-്‌മരണാർഥമാണ് പദ്ധതി.


​അൽ മക്തൂം അന്താരാഷ-്‌ട്ര വിമാനത്താവളത്തിൽനിന്ന് നേരത്തേ നടത്തിയ സഹായവിമാന സർവീസുകളുടെ തുടർച്ചയായാണ് ഭക്ഷ്യസഹായം എത്തിച്ചത്. ഈജിപ്തിലെ അൽ അരിഷിലുള്ള യുഎഇയുടെ സഹായവിതരണ കേന്ദ്രത്തിൽ ഓപ്പറേഷൻ ചിവൽറസ് നൈറ്റ് ത്രീ സംഘമാണ് ഭക്ഷ്യവസ-്‌തുക്കൾ തയ്യാറാക്കി വാഹനങ്ങളിൽ കയറ്റി അതിർത്തിയിലേക്ക് കൊണ്ടുപോയത്. ​ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച വിപുലമായ പൊതുപരിപാടിയിലാണ് ഭക്ഷണപ്പൊതികൾ തയ്യാറാക്കിയത്. നിരവധി പേർ പങ്കെടുത്ത പരിപാടിയിലൂടെ ശേഖരിച്ച ഭക്ഷ്യസഹായമാണ് ഗാസയിലെ ദുരിതബാധിതർക്ക് എത്തിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home