പ്രവീൺ പാലക്കീലിനും എം ഒ രഘുനാഥിനും ആദരവ്

ദുബായ്: ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ അഡ്വ. പ്രവീൺ പാലക്കീലിനെയും ഇന്റർനാഷണൽ സ-്കൂൾ ഓഫ് ലൈബ്രേറിയൻഷിപ്പിന്റെ വടക്കേ ആഫ്രിക്ക–മധ്യപൂർവ മേഖലാ ഡയറക-്ടറായി തിരഞ്ഞെടുക്കപ്പെട്ട എം ഒ രഘുനാഥിനെയും ആദരിച്ചു. പ്രവാസി ബുക-്സിന്റെ ആഭിമുഖ്യത്തിൽ 11ന് അൽ നഹ്ദയിലെ അക്കാഫ് ഇവന്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവീൺ പാലക്കീലിന്റെ ഫോട്ടോ പ്രദർശനവും നടന്നു.
ഏറ്റവും കൂടുതൽ എഴുത്തുകാരുടെ ചിത്രങ്ങൾ പകർത്തിയതിനാണ് പ്രവീൺ പാലക്കീൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്. എഴുത്തുകാരൻ ബഷീർ തിക്കോടി ചടങ്ങ് ഉദ്ഘാടനംചെയ-്തു. അജിത് കണ്ടല്ലൂർ അധ്യക്ഷനായി. ഷാജി ഹനീഫും ഗീത മോഹനും ഉപഹാരങ്ങൾ നൽകി. സ-്മിത പ്രമോദും റസീന ഹൈദറും പൊന്നാട അണിയിച്ചു. വെള്ളിയോടൻ പുരസ-്കാര ജേതാക്കളെ പരിചയപ്പെടുത്തി. കെ പി റസീന, ഉണ്ണി കൊട്ടാരത്തിൽ, സബ്ന നസീർ, ധന്യ അജിത്, സഹർ അഹ്മദ്, രമേശ് പെരുമ്പിലാവ്, സരിത കൊനാരത്ത്, ഈപ്പൻ തോമസ് എന്നിവർ സംസാരിച്ചു. അജിത് വള്ളോലി സ്വാഗതവും ദൃശ്യ ഷൈൻ നന്ദിയും പറഞ്ഞു.
ദുബൈയിൽ സ്വന്തമായി വ്യവസായം നടത്തുന്ന പ്രവീൺ പാലക്കീൽ മരുപ്പച്ചകൾ എറിയുമ്പോൾ, ലിഫ്റ്റിനടുത്തെ പതിമൂന്നാം നമ്പർ മുറി, കണ്ടപ്പുലി മാരപ്പുലി, സ-്മൃതിരേഖയിൽ നിലാവ് പൂക്കുമ്പോൾ തുടങ്ങിയ കൃതികളുടെ രചയിതാവാണ്. എം ഒ രഘുനാഥ് ജെംസ് എജ്യുക്കേഷനിൽ ഹെഡ് ലൈബ്രേറിയനാണ്. ലൈബ്രേറിയൻ മരിച്ചിട്ടില്ല, ലേബർ ക്യാമ്പുകളിലെ തലയിണകൾ, പലനിറങ്ങൾ ഒരു പൂക്കളം, മണലുടുപ്പിലെ മഞ്ഞുടലുകൾ, അണയാത്ത കനലുകൾ–ആഗോള പെൺകവിതകൾ, ഈന്തപ്പന–മരുഭൂമിയുടെ ജീവവൃക്ഷം, പാടി ഒരു സ-്നേഹസ-്പർശം എന്നിവയാണ് പ്രധാന കൃതികൾ.








0 comments