ജലസംരക്ഷണ ബോധവൽക്കരണം: 50 യുവ ഇൻഫ്ലുവൻസർമാർക്ക് പരിശീലനം നൽകാൻ യുഎഇ

ദുബായ്: ജലസംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കുന്നതിനായി 50 യുവ ഇൻഫ്ലുവൻസർമാർക്ക് പരിശീലനം നൽകാൻ യുഎഇ. സാമൂഹിക മാധ്യമങ്ങളിലൂടെയും ദൃശ്യാവിഷ്കാരങ്ങളിലൂടെയും നിർമിതബുദ്ധിയുടെ സഹായത്തോടെയും ജലസംരക്ഷണ സന്ദേശങ്ങൾ കൂടുതൽ ഫലപ്രദമായി ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.‘ബ്ലൂ കണ്ടന്റ് ക്രിയേറ്റേഴ്സ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെ ഉത്തരവാദിത്തമുള്ള പുതു തലമുറയിലെ ഇൻഫ്ലുവൻസർക്ക് ദൃശ്യാവിഷ-്കാരം, ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗം, നിർമിതബുദ്ധി തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.
ഇത്തരം തീരുമാനങ്ങളിൽ യുവാക്കളുടെ ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും നിർണായക പങ്കുണ്ടെന്നും വിദേശകാര്യ സഹമന്ത്രി അബ-്ദുള്ള അഹമ്മദ് ബലാല പറഞ്ഞു. പദ്ധതിയിലൂടെ യുവാക്കളുടെ അറിവും കഴിവും വർധിപ്പിക്കാനും രാജ്യാന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ അവരുടെ സർഗാത്മകത പ്രയോജനപ്പെടുത്താനും കഴിയുമെന്ന് ഫെഡറൽ യൂത്ത് അതോറിറ്റി ഡയറക-്ടർ ഖാലിദ് അൽ നുഐമി പറഞ്ഞു.
ഡിസംബർ എട്ട് മുതൽ 10വരെ അബുദാബിയിൽ നടക്കുന്ന യുഎഇ ആതിഥേയത്വം വഹിക്കുന്ന 2026 ഐക്യരാഷ-്ട്ര ജലസമ്മേളനത്തിന്റെ മുന്നോടിയായാണ് പദ്ധതി. ദേശീയ മാധ്യമ അതോറിറ്റി, വിദേശകാര്യ മന്ത്രാലയം, ഫെഡറൽ യൂത്ത് അതോറിറ്റി എന്നിവയുടെ നേതൃത്വത്തിൽ ന്യൂമീഡിയ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിശീലനം. നവംബറിൽ നടക്കുന്ന മൂന്നാഴ്ച നീളുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ 18 മുതൽ 35 വരെ പ്രായമുള്ള യുഎഇ പൗരന്മാർക്കും താമസക്കാർക്കും അപേക്ഷിക്കാം. യുഎഇയുടെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ഒക-്ടോബർ 30 വരെ https://newmediaacademy.jotform.com/262791327482060 എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.








0 comments