മലയാളി വാദിയിൽ മരിച്ചനിലയിൽ

മസ്‌കത്ത് : കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ വാദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻപിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്. 15 വർഷത്തിലേറെയായി സമൈലിലെ ലിസൂഖ് മേഖലയിൽ ഓട്ടോമൊബൈൽ മെക്കാനിക്കായിരുന്നു. വെള്ളിയാഴ്ച കാണാതായ രാമഭദ്രനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമൈൽ സെൻട്രൽ ജയിലിലേക്കുള്ള വഴിയിലെ വാദിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പരേതരായ പത്മനാഭപിള്ള-–ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജന, അഖിൽ. മരണവുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്.










0 comments