പ്രവാസി കലാകാരന്മാരുടെ പങ്കാളിത്തത്തിൽ കുവൈത്തിൽ മലയാള സിനിമ ഒരുങ്ങുന്നു

’സിറോക്കോ’സിനിമ പിന്നിണി പ്രവർത്തകരും അഭിനേതാക്കളും
കുവൈത്ത് സിറ്റി: പ്രവാസി അഭിനേതാക്കളേയും അണിയറപ്രവർത്തകരെയും ഉൾപ്പെടുത്തി കുവൈത്തിൽ മലയാള സിനിമ ഒരുങ്ങുന്നു. ത്രീ കിംഗ്സ് ബാനറിൽ നിർമ്മിക്കുന്ന ‘സിറോക്കോ’യുടെ പൂജയും പോസ്റ്റർ പ്രകാശനവും കുവൈത്തിൽ നടന്നു. ലോകകേരളസഭാംഗം ടി വി ഹിക്മത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ ഡാർവിൻ പിറവം അധ്യക്ഷനായി.
രഘു പേരാമ്പ്ര, ജിതേഷ് രാജൻ താഴത്ത്, വി കൃഷ്ണകുമാർ, ബിജു വെള്ളൂർ, എ കെ നസീം, മധു ജി കൈമൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സീനു മാത്യൂസ്, ലിയോ കിഴക്കേവീടൻ, അനു ജോൺ, അരുൺ കുമാർ, പ്രകാശ് കരോളിൽ, ടിൻ്റുമോൾ ആൻ്റണി, ഹമീദ് ബാദറുദീൻ, ബിനി റപ്പായി, ജിനു ജോസഫ്, ശ്രീല രവിപ്രസാദ്, റഷീദ അമീർ, ചാരുലക്ഷ്മി, സുരേഷ്, സജീവൻ, അജിത് കുമാർ, രമ അജിത്, സിജോയ് ജോർജ്, സരി സജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജോസ് മുട്ടം സ്വാഗതം ആശംസിച്ചു. മഴ ജിതേഷ് അവതാരികയായി. മധു ജി കൈമൾ നന്ദി പറഞ്ഞു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ ഡാർവിൻ പിറവം നിർവഹിക്കും. ക്യാമറ: രഘു പേരാമ്പ്രയും, സംഗീതസംവിധാനം: വി കൃഷ്ണകുമാർ. ജനുവരി മുതൽ ചിത്രീകരണം ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.









0 comments