യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കൊല്ലത്ത് ദേശീയപാതയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

kottiyam nh
വെബ് ഡെസ്ക്

Published on Dec 05, 2025, 08:51 PM | 1 min read

കൊല്ലം: കൊട്ടിയം സിത്താര ജങ്ഷനിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് തകർന്നതിന്റെ ഭാഗമായി കൊട്ടിയം ടൗണിലും ദേശീയപാതയിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയിനറുകൾ മുതലായ ഹെവി വാഹനങ്ങളും മറ്റ് ഗുഡ്‌സ് വാഹനങ്ങളൂം ചവറ കെഎംഎംഎൽ ജങ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ്- കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരാം.


തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ ചവറ- ആൽത്തറമൂട്- കടവൂർ- കല്ലൂംതാഴം- അയത്തിൽ കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതും അല്ലെങ്കിൽ കണ്ണനല്ലൂർ- മീയന്നൂർ- കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് പോകാവുന്നതുമാണ്. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ അയത്തിൽ- കണ്ണനല്ലൂർ- കട്ടച്ചൽ- ചാത്തന്നൂർ വഴി ദേശീയപാതയിൽ പ്രവേശിച്ച് പോകണം. തിരുവന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ (തീരദേശം റോഡ്) പാരിപ്പളളി- പരവൂർ- പൊഴിക്കര വഴി പോകണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home