കളങ്കാവൽ ധീരമായ പരീക്ഷണമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: മമ്മൂട്ടി - വിനായകൻ ചിത്രം 'കളങ്കാവൽ' ധീരമായ പരീക്ഷണമെന്ന് മന്ത്രി വി ശിവൻകുട്ടി. മലയാള സിനിമയുടെ നിലവാരം കൂടുതൽ മികവിലേയ്ക്ക് ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ധൈര്യമായി ചേർത്തുവെക്കാവുന്ന ഒന്നാണ് കളങ്കാവലെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് 'കളങ്കാവലി'ൽ കണ്ടതെന്നും പിന്നിൽ പ്രവർത്തിച്ച സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നതായും വി ശിവൻകുട്ടിയുടെ കുറിപ്പിൽ പറയുന്നു.








0 comments