ad
Deshabhimani

ജാഗ്രതയിൽ കുവൈത്ത് വ്യോമ പ്രതിരോധം; 9 മിസൈലും 4 ഡ്രോണും തകർത്തു

kuwait
വെബ് ഡെസ്ക്

Published on Mar 23, 2026, 12:02 PM | 1 min read

കുവൈത്ത് സിറ്റി: മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഒമ്പത് ബാലിസ്റ്റിക് മിസൈലും നാല് ശത്രു ഡ്രോണും തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ-അത്വാൻ. രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച എല്ലാ ഭീഷണികളെയും കൃത്യമായും സമയബന്ധിതമായും പ്രതിരോധിക്കാൻ സേനയ്ക്ക് കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.


സംഭവങ്ങളിൽ ഗൗരവമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലെ സാഹചര്യം പരിഗണിച്ച് രാജ്യത്തിന്റെ സുരക്ഷയും നിർണായക കേന്ദ്രങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാനായി സായുധ സേന പൂർണ ജാഗ്രതയിൽ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. മേഖലയിൽ തുടരുന്ന സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിസൈൽ, -ഡ്രോൺ ഭീഷണികൾ ഉയർന്നിരിക്കുന്നതിനാൽ പ്രതിരോധ നിരീക്ഷണവും സുരക്ഷാ നടപടികളും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്‌. ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home