ad
Deshabhimani

ചൈനയുമായുള്ള പങ്കാളിത്തം ശക്തമാക്കി കുവൈത്ത്

kuwait china
വെബ് ഡെസ്ക്

Published on Aug 10, 2026, 05:00 PM | 1 min read

കുവൈത്ത് സിറ്റി : ചൈനയുമായുള്ള തന്ത്രപ്രധാന വികസന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സുപ്രധാന പദ്ധതികൾ നിർവഹണ ഘട്ടത്തിലേക്ക് കടന്നതായി കുവൈത്ത്‌ സർക്കാർ. 2023ൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച ധാരണപത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. ​മുബാറക് അൽ കബീർ തുറമുഖ നിർമാണം സഹകരണത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായി മുന്നേറുകയാണ്. തുറമുഖത്തിന്റെ എൻജിനിയറിങ്, നിർമാണ കരാറുകൾ പ്രാബല്യത്തിൽ വന്നു. പദ്ധതി പൂർത്തിയാകുന്നതോടെ കുവൈത്തിന്റെ സമുദ്രവ്യാപാരശേഷി വർധിക്കും.


രാജ്യത്തിന്റെ വ്യാപാര- ചരക്ക് ഗതാഗത ശൃംഖലയുമായുള്ള ബന്ധവും കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. അടുത്തിടെ നിർമാണ - പ്രവർത്തന കരാറിൽ ഒപ്പുവച്ച നോർത്ത് കബ്ദ്‌ ടെക്‌നോളജി സ്റ്റേഷനാണ്‌ പ്രധാന സംയുക്ത പദ്ധതികളിലൊന്ന്‌. മലിനജല ശുദ്ധീകരണ ശേഷി വർധിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തൽ, നഗരവികസനത്തിനും സുസ്ഥിര വളർച്ചയ്ക്കും കരുത്തേകൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.​ ഷഗായ, അബ്ദലിയ എന്നിവിടങ്ങളിലെ പുനരുപയോഗ ഊർജ പദ്ധതികളും വേഗത്തിലാക്കാൻ നടപടി പുരോഗമിക്കുകയാണ്.


പദ്ധതികളുടെ പുരോഗതി ഏകോപിപ്പിക്കാനുള്ള പ്രത്യേക സമിതി വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച്‌ നടപടി വേഗത്തിലാക്കുന്നു. ചൈനയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം വിപുലീകരിക്കാനുള്ള പ്രതിബദ്ധതയും കുവൈത്ത് സർക്കാർ ആവർത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home