ad
Deshabhimani

6 മാസം: കുവൈത്തിൽ 2159 തീപിടിത്തം

fire

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 27, 2026, 09:02 AM | 1 min read

കുവൈത്ത് സിറ്റി : ഇ‍ൗ വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ കുവൈത്തിൽ 2159 തീപിടിത്തം റിപ്പോർട്ട് ചെയ്‌തതായി അഗ്നിശമനസേന. ഈ കാലയളവിൽ രേഖപ്പെടുത്തിയ 8751 സംഭവങ്ങളിൽ 8282 എണ്ണത്തിൽ സേന ഇടപെട്ടതായും ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു. ഇവയിൽ 3171 എണ്ണം രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ്. അപകടമാണെന്ന് കരുതി നൽകിയ 2545 അറിയിപ്പും 819 പൊതുസേവന സഹായ അഭ്യർഥനകളും 57 മറ്റ്‌ സംഭവങ്ങളും ലഭിച്ചു.


തീപിടിത്തങ്ങളിൽ 629 എണ്ണം വീടുകളിലും താമസകേന്ദ്രങ്ങളിലുമാണ്. 314 എണ്ണം മറ്റ്‌ കെട്ടിടങ്ങളിലും 432 എണ്ണം വാഹനങ്ങളിലും കരഗതാഗത മേഖലയിലുമാണ്‌. മറ്റുസ്ഥലങ്ങളിൽ 778 തീപിടിത്തവും അഞ്ച് വ്യോമയാന സംഭവങ്ങളും ഒരു കരമാർഗ സംഭവവും റിപ്പോർട്ട് ചെയ്തു. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. വൈദ്യുത വയറുകളും ഉപകരണങ്ങളും കൃത്യമായി പരിശോധിക്കുകയും പ്ലഗുകളിൽ അമിതഭാരം നൽകുന്നത് ഒഴിവാക്കുകയും വേണമെന്ന് അധികൃതർ നിർദേശിച്ചു.


അറ്റകുറ്റപ്പണികൾക്ക്, യോഗ്യതയുള്ള സാങ്കേതിക വിദഗ്ധരുടെ സേവനം തേടണമെന്ന്‌ അധികൃതർ വ്യക്തമാക്കി. വീടുകളിലും സ്ഥാപനങ്ങളിലും പുക മുന്നറിയിപ്പ് സംവിധാനങ്ങളും അഗ്നിശമന ഉപകരണങ്ങളും സ്ഥാപിക്കണം. കുട്ടികളെ വൈദ്യുതോപകരണങ്ങളിൽനിന്നും ചൂടുള്ള വസ്‌തുക്കളിൽനിന്നും അകറ്റിനിർത്തണം. ഗ്യാസ് സിലിണ്ടറുകളും രാസവസ്‌തുക്കളും വായുസഞ്ചാരമുള്ള സുരക്ഷിത സ്ഥലങ്ങളിൽ സൂക്ഷിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home