പൊലീസെന്ന വ്യാജേന യാത്രക്കാരിൽ നിന്ന് പണം തട്ടും, നല്‍കാത്തവരെ ട്രാക്കിലേക്ക് തള്ളിയിടും; 25 കാരൻ പിടിയിൽ

പട്ന : പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ട്രെയിൻ യാത്രക്കാരിൽ നിന്ന് പണം തട്ടുകയും ട്രാക്കിലേക്ക് തള്ളിയിടുകയും ചെയ്യുന്ന 25 കാരൻ പിടിയിൽ. ബിഹാർ സ്വദേശിയായ രോഹിത് തിവാരിയാണ് അറസ്റ്റിലായത്.
ഓടുന്ന ട്രെയിനിൽ നിന്ന് 21 കാരനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായിരിക്കുന്നത്. ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ കയറി ആർപിഎഫ്, എസ്ടിഎഫ് എന്ന് പറഞ്ഞ് യാത്രക്കാരിൽ നിന്നും പണം തട്ടുകയായിരുന്നു പ്രതിയുടെ രീതി. പണം നൽകാൻ കൂട്ടാക്കാത്തവരെ ആക്രമിക്കുകയും ചെയ്തിരുന്നു.
ഹൈദരാബാദിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൈശാലി സ്വദേശി നിതിൻ കുമാറിനെ ഇത്തരത്തിൽ രേഹിത് കൊലപ്പെടുത്തുകയായിരുന്നു. ട്രെയിനിൽ പുകവലിച്ചതിന് തന്നെ ഇറക്കിവിട്ടെന്ന് പറഞ്ഞ് സെപ്തംബർ 10 ന് നിതിൻ വീട്ടുകാരെ വിളിച്ചിരുന്നു. പിന്നീട് നിതിനെ മോചിപ്പിക്കണമെങ്കിൽ ആദ്യം 1000 രൂപയും പിന്നീട് 2000 രൂപയും ആവശ്യപ്പെട്ടു. തുടർന്ന് പണം നൽകാൻ വിസമ്മതിച്ച വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിതിന്റെ മൃതദേഹം കണ്ടെത്തിയത്.









0 comments