ad
Deshabhimani

തൊഴിലാളി താമസകേന്ദ്രങ്ങളുടെ നിലവാരം ഉയർത്തൽ; വിവിധ പദ്ധതികളുമായി ദുബായ് മുനിസിപ്പാലിറ്റി

dubai muncipality.
വെബ് ഡെസ്ക്

Published on Sep 27, 2026, 09:09 AM | 1 min read

ദുബായ് : തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലെ ജീവിതസാഹചര്യവും നിലവാരവും മെച്ചപ്പെടുത്താനായി വിവിധ പദ്ധതികൾ പൂർത്തിയാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും സുരക്ഷിതവും സുസ്ഥിരവുമായ താമസകേന്ദ്രങ്ങൾ ഒരുക്കാനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവ നടപ്പാക്കിയത്.


താമസമേഖലകളുടെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിയ ഏകീകൃത വിവരശേഖരവും മുനിസിപ്പാലിറ്റി ആരംഭിച്ചു. കൃത്യമായ വിവരങ്ങളും പ്രവർത്തന സൂചകങ്ങളും ആസൂത്രണ സംവിധാനങ്ങളും ഇതിലൂടെ സർക്കാർ സ്ഥാപനങ്ങൾക്ക് ലഭ്യമാകും. തൊഴിലാളി താമസകേന്ദ്രങ്ങളുടെ ഏകീകൃത സ്‌മാർട്ട് വർഗീകരണ സംവിധാനവും നടപ്പാക്കി. കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷയും ആരോഗ്യ–സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിക്കുന്നതിന്റെ ഭാഗമായി 1417 കെട്ടിടങ്ങളിൽ പരിശോധന നടത്തി. മികച്ച നിലവാരത്തിലുള്ള തൊഴിലാളി താമസകേന്ദ്രങ്ങൾ കണ്ടെത്താനുള്ള പദ്ധതിയിൽ 19 കേന്ദ്രങ്ങൾക്കും അംഗീകാരം നൽകി. ഇതിൽ മൂന്ന് കേന്ദ്രങ്ങൾക്ക് പ്ലാറ്റിനം, ഒമ്പത്‌– സ്വർണം, ഏഴ്‌– വെള്ളി എന്നിങ്ങനെ അംഗീകാരവും ലഭിച്ചു.


തൊഴിലാളി മേഖലകളിലെ നടപ്പാത, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയും പഠിച്ചു. പാർക്കിങ് സൗകര്യം മെച്ചപ്പെടുത്താനുള്ള നടപടിയും പുരോഗമിക്കുന്നു. പുതിയ താമസ മാനദണ്ഡപ്രകാരം ഒരാൾക്ക് കുറഞ്ഞത് 3.7 ചതുരശ്ര മീറ്റർ ഉറങ്ങാനുള്ള സ്ഥലം ഉറപ്പാക്കണം. ഒരാൾക്കുള്ള ആകെ വിസ്‌തീർണം 8.9 മുതൽ 10.3 ചതുരശ്ര മീറ്റർ വരെയായിരിക്കണം. വിനോദ സൗകര്യങ്ങൾക്കും തുറസ്സായ ഇടങ്ങൾക്കും പ്രത്യേക സംവിധാനവും ഒരുക്കണം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home