വിദ്യാർഥി മീനച്ചിലാറ്റിൽ മുങ്ങിമരിച്ചു

പാലാ : മീനച്ചിലാറ്റിൽ മുത്തോലിക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പട്ട് മുങ്ങി മരിച്ചു. മുത്തോലിയിലെ സ്വകാര്യ എൻജിനിയറിങ് എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥി തൊടുപുഴ ഇടവെട്ടി ചൂരോലിതൊട്ടിയില്‍ മുഹമ്മദ് അഫ്രീനാ (19) ണ് മരിച്ചത്. ശനി വൈകിട്ട് 4.45നായിരുന്നു അപകടം.
മുത്തോലി ഭാഗത്ത് സ്വകാര്യഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു. സഹപാഠിയായ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. പാലാ ഫയർഫോഴ്സും ഈരാറ്റുപേട്ട ടീം എമർജൻസി അംഗങ്ങളും ചേർന്നാണ് വെള്ളത്തിൽനിന്ന് മൃതദേഹം കരയിലെത്തിച്ചത്. മൃതദേഹം പാലാ ഗവ. ജനറൽ ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: സി എം ബിൻസാദ് (എക്സൈസ് ഇൻസ്പെക്ടർ തൊടുപുഴ). അമ്മ: സുഹറ (പെരിങ്ങാശേരി ഗവ. സ്കൂൾ ക്ലർക്ക്). സഹോദരൻ: മുഹമ്മദ് അഫാൻ.









0 comments