ad
Deshabhimani

ഒഴുക്കിൽപ്പെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു

fishermen dead
avatar
സ്വന്തം ലേഖകൻ

Published on Sep 27, 2026, 08:36 AM | 1 min read

ആലപ്പുഴ : മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് രണ്ടാംവാർഡ് കായൽപ്പുറം നടുവത്തുശേരി ഷാജി ദേവസ്യയാണ് ( 55) മരിച്ചത്. ശനി രാവിലെ പത്തിന്‌ ശ്രീമൂലം കായലിലെ തെക്കേ മോട്ടോർ തറയിലാണ് അപകടം.


പുഞ്ചക്കൃഷിക്കായി വെള്ളം വറ്റിക്കുന്ന പാടശേഖരത്തിലെ മോട്ടോർ തറയുടെ സമീപത്തായി മോട്ടോർ ചാലിൽ മീൻ പിടിക്കുകയായിരുന്നു ഷാജി. മീൻകൂട് എടുക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട ഷാജിയെ പറയ്ക്കുള്ളിലേക്കു വലിച്ചെടുത്തു. തുടർന്ന് മോട്ടോറിന്റെ പ്രൊപ്പല്ലറിനിടയിൽപ്പെട്ട് മുറിവേറ്റാണ്‌ മരിച്ചത്‌.


ശബ്ദവ്യത്യാസം ഉണ്ടാകുകയും ബെൽറ്റ് തട്ടിപ്പോകുകയും ചെയ്തതോടെ ഡ്രൈവർ മോട്ടോർ നിർത്തി. പറയ്‌ക്കുള്ളിൽ എന്തോ കുടുങ്ങിയെന്ന് മനസിലാക്കിയ ഡ്രൈവർ പെട്ടിയുടെ പറ അഴിച്ചുമാറ്റിയപ്പോഴാണ് പ്രൊപ്പല്ലറിനിടയിൽപ്പെട്ട് മരിച്ച നിലയിൽ ഷാജിയെ കണ്ടെത്തിയത്. പുളിങ്കുന്ന് പൊലീസെത്തി മൃതദേഹം പോസ്‌റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ കൈമാറി. സംസ്കാരം പിന്നീട്. ഭാര്യ: മോളി ഷാജി. മക്കൾ: ഷിബിൻ ഷാജി, ഷാബിൻ ഷാജി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home