ഈദ് അവധിക്കാലത്ത് പൊതുചടങ്ങുകൾക്ക് വിലക്ക്; കുവൈത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി

പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി : കുവൈത്തിൽ ഈദ് അൽ-ഫിത്വർ അവധി ദിനങ്ങളിൽ നാടകങ്ങൾ, സംഗീത കച്ചേരികൾ, വിവാഹങ്ങൾ ഉൾപ്പെടെയുള്ള വലിയ പൊതുചടങ്ങുകൾക്ക് ആഭ്യന്തര മന്ത്രാലയം താൽക്കാലിക നിരോധനം ഏർപ്പെടുത്തി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ വിലക്ക് തുടരുന്നതായാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്.
രാജ്യത്ത് സുരക്ഷാ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെയും വലിയ ഒത്തുചേരലുകൾ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.
മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ച് ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.










0 comments