Deshabhimani

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് കുവൈത്ത് ഭരണാധികാരികള്‍

Pope francis
വെബ് ഡെസ്ക്

Published on Apr 23, 2025, 02:44 PM | 1 min read

കുവൈത്ത് സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ കുവൈത്ത് അമീർ ഷെയ്‌ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്‌ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്‌ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് എന്നിവർ അനുശോചനം അറിയിച്ചു.


മാർപാപ്പയുടെ വേർപാട് ദു:ഖകരമാണെന്ന് അമീർ ഷെയ്‌ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേയ്ക്ക് അയച്ച സന്ദേശത്തിൽ, മാർപാപ്പയുടെ സമാധാനത്തിനും സഹവർത്തിത്വത്തിനും അനുകൂലമായ നിലപാടുകൾ അദ്ദേഹം പ്രശംസിച്ചു. മതപരമായ സഹിഷ്ണുതയുടെ മാതൃകയായി മാർപാപ്പ പ്രവർത്തിച്ചതായി അമീർ ഓർമിപ്പിച്ചു.


കിരീടാവകാശി ഷെയ്‌ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്‌ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് എന്നിവരും വ്യത്യസ്ത സന്ദേശങ്ങളിൽ മാർപാപ്പയുടെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home