ad
Deshabhimani

പുതിയ സേവനവുമായി കുവൈത്ത് എയർവേയ്‌സ്; സൗദി ട്രാൻസിറ്റ് വിസ ഇനി ടിക്കറ്റിനൊപ്പം

kuwait
വെബ് ഡെസ്ക്

Published on Mar 25, 2026, 09:56 AM | 1 min read

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലേക്കുള്ള ട്രാൻസിറ്റ് വിസ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്ങിനൊപ്പം ലഭ്യമാക്കുന്ന പുതിയ സേവനം ആരംഭിച്ച്‌ കുവൈത്ത് എയർവേയ്‌സ്. കമ്പനിയുടെ ഓഫീസുകളിലും കസ്റ്റമർ സർവീസ് കോൾ സെന്ററിലൂടെയും സേവനം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.
ടിക്കറ്റ് ബുക്കിങ്ങിനൊപ്പംതന്നെ വിസ നടപടികൾ പൂർത്തിയാകുന്നത്‌ യാത്രക്കാർക്ക് കൂടുതൽ സൗകര്യമുണ്ടാകും.


അപേക്ഷയ്ക്ക്‌ ആവശ്യമുള്ള രേഖകളും ഔദ്യോഗിക എക്സ്‌ കുറിപ്പിൽ കമ്പനി വ്യക്തമാക്കി. വെളുത്ത പശ്ചാത്തലത്തിലുള്ള ഫോട്ടോ, സിവിൽ ഐഡി കാർഡ്, പാസ്‌പോർട്ട് പകർപ്പ് എന്നിവയാണ് ആവശ്യമായ രേഖകൾ. യാത്രാനടപടികൾ ലളിതമാക്കുകയും യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുകയും ചെയ്യാനാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്‌. സൗദി വഴി ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്കും സ‍ൗകര്യം കൂടുതൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home