ad
Deshabhimani

കൊയിലാണ്ടി മുസ്ലിം ജമാഅത്ത്‌ ‘സ്‌നേഹ സംഗമം’

koyilandi muslim jama at
വെബ് ഡെസ്ക്

Published on Feb 19, 2026, 04:19 PM | 1 min read

ദുബായ് : റംസാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി കൊയിലാണ്ടി മുസ്ലിം ജമാഅത്ത്‌ ‘സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു. ദുബായ് അൽത്തവാർ പാർക്കിൽ നടന്ന സംഗമത്തിൽ കൊയിലാണ്ടി മഹല്ല് പരിധിയിൽനിന്നുള്ള യുഎഇ പ്രവാസികളായ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ പങ്കെടുത്തു. അബൂബക്കർ അൻവരി ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡന്റ് ഷബീർ അലി അധ്യക്ഷനായി. ഇസ്‌മായിൽ ഏറാമല, ജലീൽ മഷ്ഹൂർ തങ്ങൾ, അഡ്വ. മുഹമ്മദ്‌ സാജിദ്, പി പി യൂസഫ്, നിസാർ അലങ്കാർ, മുനീർ മാടാക്കര, അൻസാർ കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി സംജിദ് സ്വാഗതവും അഫ്സൽ അലി നന്ദിയും പറഞ്ഞു. മഹല്ല്‌ നിവാസികളുടെ സഹകരണത്തോടെ ഈ റംസാനിലും റിലീഫ് പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന്‌ ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home