ഖരീഫ് സീസൺ ജൂൺ 21 മുതൽ സെപ്തംബർ 20 വരെ

kharif
avatar
റഫീഖ്‌ പറമ്പത്ത്‌

Published on May 01, 2025, 03:20 PM | 1 min read

ഒമാൻ: ഈ വർഷത്തെ ദോഫാർ ഖരീഫ് സീസൺ ജൂൺ 21 മുതൽ സെപ്ബതംർ 20 വരെ നീണ്ടുനിൽക്കുമെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് മൊഹ്സിൻ അൽ ഗസാനി. 'ഭൂത കാലത്തിന്റെ തിരിച്ചുവരവ്' എന്ന പ്രമേയത്തിൽ പരമ്പരാഗത ഒമാനി ജീവിതത്തിന്റെ വശങ്ങൾ ഉൾക്കൊള്ളുന്ന പരിപാടികൾ സിസണിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അണ്ടർ സെക്രട്ടറി അസാൻ ഖാസിം അൽ ബുസൈദിയൊപ്പം അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഭാഗമായി ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇറ്റിൻ സ്ക്വയർ പരിപാടികളുടെ കേന്ദ്രമായിരിക്കും. സംയോജിത ഷോപ്പിങ് ഏരിയ, ഓപ്പൺ തിയറ്റർ, ആധുനിക ഗെയിമിങ് ഏരിയ, നവീകരിച്ച ലൈറ്റിങ്, ലേസർ ഷോ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഔഖാദ് പാർക്ക് കുടുംബ വിനോദത്തിനായി നീക്കിവ യ്ക്കും. സലാല പൊതു പാർക്ക് ഖരീഫ് കാലം മുഴുവൻ വിവിധ കായിക പ്രവർത്തനങ്ങൾക്കായി നിയോഗിക്കും അൽ മറുജ് തിയറ്റർ പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തത്തോടെ വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാ ടികൾ സംഘടിപ്പിക്കും. ഖരീഫ് സീസണുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ഗവർണറേറ്റിന്റെ ചില തീരദേശ വിലായത്തുകളെ ഉൾപ്പെടുത്താനായി പ്രവർത്തനങ്ങളുടെ വ്യാപ്‌തി വിപുലീകരിക്കാൻ ശ്രമിക്കും. വൈവിധ്യമാർന്ന സാംസ്‌കാരിക, കായിക, വാണിജ്യ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു വെന്നും ദോഫാർ മുനിസിപ്പാലി റ്റി ചെയർമാൻ പറഞ്ഞു.


ഈ വർഷം നിരവധി പുതിയ വിനോദസഞ്ചാര, ഹോട്ടൽ സൗകര്യങ്ങൾ തുറക്കുമെന്ന് ടൂറിസം അസാൻ ഖാസിം സൂചിപ്പിച്ചു. ദോഫാർ ഗവർണറേറ്റിൽ വിവിധ വിഭാഗങ്ങളിലായി 6537 ലൈസൻസുള്ള മുറികളുള്ള 83 ഹോട്ടൽ സൗകര്യങ്ങളുണ്ട്. സന്ദർശകരെ ഉൾക്കൊള്ളാൻ അവ തയ്യാറാണ്. അറേബ്യൻ ട്രാവൽ മാർക്കറ്റിലെ പങ്കാളിത്തം, വിവിധ അറബ് മാധ്യമ സ്ഥാപനങ്ങളിലും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും പരസ്യ ക്യാമ്പയിനുകൾ, ഗൾഫിലും പ്രാദേശിക വി പണികളിലും നേരിട്ടുള്ള മാർക്കറ്റിങ് പരിപാടികൾ തുടങ്ങി ദോ ഫാർ ഖരീഫ് സീസണിനായി മന്ത്രാലയം നിരവധി പ്രചാരണ പരിപാടികളും പ്രവർത്തനങ്ങളും നടപ്പാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home