ad
Deshabhimani

കേളി മെഗാ ക്രിക്കറ്റ്: ഫിക്‌സ്‌ചർ പ്രകാശിപ്പിച്ചു

keli tournament fixer
വെബ് ഡെസ്ക്

Published on Sep 08, 2026, 08:23 AM | 1 min read

റിയാദ് : കേളി കലാസാംസ്കാരിക വേദി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മെഗാ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫിക്സ്‌ചർ പ്രകാശിപ്പിച്ചു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് ഉദ്ഘാടനം ചെയ്തു. കെസിഎ പ്രസിഡന്റ് ഷെബിൻ ജോർജിന് കൈമാറി കേളി സെക്രട്ടറി സുനിൽ കുമാർ ഫിക-്‌സ്‌ചർ പ്രകാശിപ്പിച്ചു. രജത ജൂബിലി സംഘാടക സമിതി ആക്ടിങ് ചെയർമാൻ നൗഫൽ സിദ്ദീഖ് അധ്യക്ഷനായി. ​


കേളി സ്പോർട്സ് കമ്മിറ്റി ചെയർമാൻ പക്രുദീൻ, കൺവീനർ ഷമീം മേലെത്തിൽ, രക്ഷാധികാരി സമിതിയംഗങ്ങളായ സെബിൻ ഇഖ്ബാൽ, പ്രഭാകരൻ കണ്ടൊന്താർ, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശേരി, സെക്രട്ടറിയറ്റംഗം നസീർ മുള്ളൂർക്കര എന്നിവർ സംസാരിച്ചു. ടീം അംഗങ്ങളുടെ സംശയങ്ങൾക്ക് രാജേഷ് ചാലിയാർ മറുപടി നൽകി.


മൂന്നുമാസത്തോളം നീളുന്ന ടൂർണമെന്റിൽ ​റിയാദിലെ 24 ടീമുകളാണ് മത്സരിക്കുന്നത്‌. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് ചാമ്പ്യൻഷിപ്. ​എസ്ആർഎസിഒ, സ്പാർകെൻസ്, കേരള കിങ്സ്, കോക്കൻ ഫൈറ്റേഴ്‌സ് (ഗ്രൂപ്പ് എ), ​ഈഗിൾ സ്ട്രൈക്കേഴ്സ്, ഡെസർട്ട് ഡെമോൺസ്, എക്സ്ട്രീം ക്രിക് ക്ലബ്, ട്രാവൻകൂർ (ഗ്രൂപ്പ് ബി), ഒലയ ക്രിക്കറ്റ് ക്ലബ്, രത-്‌നഗിരി, ഫാൽക്കൺ ക്രിക്കറ്റ് ടീം, എഫ്സിആർ (ഗ്രൂപ്പ് സി), ഗോൾഡൻ മില്ലർ, ഉസ്താദ് ഹോട്ടൽ, കൊക്കൻ ബാദ്ഷ, അൽ ഉഫൂഖ് (ഗ്രൂപ്പ് ഡി), ​എംസിസി, കേരള സ്ട്രൈക്കേഴ്സ് റിയാദ്, റെബൽസ് റിയാദ്, ഗ്ലോബ്വിൻ (ഗ്രൂപ്പ് ഇ), സ്മാഷസ്, റിയാദ് ഹോക്സ്‌, ഫ്രൈഡേ ഫൈറ്റേഴ്സ്, സ്ട്രൈക്കേഴ്സ് 11 റിയാദ് ​(ഗ്രൂപ്പ് എഫ്) എന്നീ ടീമുകളാണ് മത്സരിക്കുന്നത്.


​11ന് പകൽ ഒന്നിന് സുലൈ കെസിഎ–എംസിഎ സ്റ്റേഡിയത്തിൽ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഡിസംബറിലായിരിക്കും. രജത ജൂബിലി സംഘാടക സമിതി കൺവീനർ ഷാജി റസാഖ് സ്വാഗതവും സ്പോർട്സ് കമ്മിറ്റി ജോയിന്റ് കൺവീനർ രാജേഷ് ചാലിയാർ നന്ദിയും പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home