ad
Deshabhimani

കേളി ദവാദ്മി ഏരിയ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘാടകസമിതി രൂപീകരിച്ചു

keli cricket tournament
വെബ് ഡെസ്ക്

Published on May 13, 2026, 03:21 PM | 1 min read

റിയാദ്: കേളി കലാസാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദവാദ്മിയിലെ കായിക പ്രേമികൾക്കായി കേളി ദവാദ്മി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് ദവാദ്മി റോയൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു. കേളി ഏരിയ ഓഫീസിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിന് ഏരിയ പ്രസിഡന്റ് രാജേഷ് അധ്യക്ഷനായി. കേളി കേന്ദ്ര കമ്മിറ്റി അംഗവും ദവാദ്മി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിയുമായ ഷാജി പ്ലാവിളയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറിമാരായ മോഹനൻ, ലിനീഷ് ഏരിയ കമ്മറ്റി അംഗങ്ങളായ നിസാറുദ്ദിൻ, ഹാരിസ്, നാസിം എന്നിവർ സംസാരിച്ചു.


സംഘാടകസമിതി ചെയർമാൻ- ഗിരീഷ് വി, കൺവീനർ- മുജീബ് കെ കെ, വൈസ് ചെയർമാൻ- പ്രവീൺ, ജോയിന്റ് കൺവീനർ- ഗിരീഷ് പിള്ള, സാമ്പത്തിക കമ്മിറ്റി കൺവീനർ - ഉമ്മർ, ജോയിന്റ് കൺവീനർ- ലിനീഷ്, ഭക്ഷണ കമ്മിറ്റി കൺവീനർ- മോഹനൻ, ഗതാഗത കമ്മിറ്റി കൺവീനർ- റാഫി, ജോയിന്റ് കൺവീനർ- ആന്റണി, പബ്ലിസിറ്റി കൺവീനർ- രാജേഷ്, കോർഡിനേറ്റർമാരായി നിസാറുദ്ദീൻ, സജീർ, ടെക്നിക്കൽ കമ്മിറ്റി കൺവീനർ നാസിം, വളണ്ടിയർ കമ്മിറ്റി ക്യാപ്റ്റൻ ഹാരിസ് പി പി എന്നിവരുൾപ്പെട്ട 31 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.


27ന് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ടൂർണ്ണമെന്റിന്റെ സെമി ഫൈനലും ഫൈനലും 28ന് നടക്കും. ട്വന്റി ട്വന്റി മോഡലിൽ ഇരുപത് ഓവർ വീതം എട്ട് ടീമുകളായിരിക്കും മത്സരിക്കുക. തെക്കനേഷ്യൻ രാജ്യങ്ങളിലെ ടീമുകളായിരിക്കും മൽസരിക്കുന്നതെന്നും വിജയിക്കുന്ന ടീമുകൾക്ക് ക്യാഷ്പ്രൈസും ട്രോഫിയും നൽകുമെന്നും സംഘാടകർ അറിയിച്ചു. ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും കൺവീനർ മുജീബ് കെ കെ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home