ad
Deshabhimani

കല മസ്‌കത്ത്‌ ക്രിക്കറ്റ് ടൂർണമെന്റ്‌ മെയ്‌ 1ന്‌; ഗ്രൂപ് നിർണയവും ട്രോഫി അനാച്ഛാദനവും നടന്നു

kala muscat cricket tournament

ഗ്രൂപ് നിർണയവും ട്രോഫി അനാച്ഛാദനവും

വെബ് ഡെസ്ക്

Published on Apr 28, 2026, 06:51 PM | 1 min read

മസ്‌കത്ത്‌: കല മസ്‌കത്ത്‌ സംഘടിപ്പിക്കുന്ന രണ്ടാമത്‌ കോർപറേറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ടീമുകളുടെ ഗ്രൂപ് നിർണയവും ട്രോഫി അനാച്ഛാദനവും മസ്‌കത്ത്‌ ഗാലക്സി ഹാളിൽ നടന്നു. മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനുചന്ദ്രൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹ്യക്ഷേമവിഭാഗം സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ട്രോഫി അനാച്ഛാദനം ചെയ്‌തു.


ടൂർണമെന്റിൽ പങ്കെടുക്കുന്ന എട്ട്‌ ടീമിനെ നാലുഗ്രൂപ്പായി തിരിച്ചു. കല മസ്‌കത്ത്‌ പ്രവർത്തകരായ അഭിലാഷ് ശിവൻ, ദിനേശ് ബാബു, സുഗതൻ, റിയാസ് കോട്ടപ്പുറത്ത്, ബിനു കേശവൻ എന്നിവർ നേതൃത്വം നൽകി.


മത്സരങ്ങൾ ദാർസൈത്തിലെ അൽ സാഹിൽ ഗ്രൗണ്ടിൽ മെയ് ഒന്നിന്‌ നടക്കും. ഒമാനിലെ എട്ട്‌ കോർപറേറ്റ് സ്ഥാപനങ്ങളുടെ ഔദ്യോഗിക ക്രിക്കറ്റ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നതെന്ന്‌ സംഘാടകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home