ad
Deshabhimani

ജിദ്ദ ത്രീ സ്റ്റാർ ‘സന്ധ്യാരാഗം’ സംഗീതപരിപാടി

jeddah sandhyaragam
വെബ് ഡെസ്ക്

Published on Aug 25, 2026, 01:29 PM | 1 min read

ജിദ്ദ : ജിദ്ദ ത്രീ സ്റ്റാർ ‘സന്ധ്യാരാഗം’ സംഗീതവിരുന്ന് ബാഗ്ദാദിയ ഹൈപ്പർ അൽ വഫ വേദിയിൽ നടന്നു. ഗുഡ് ഹോപ് ഇന്റർനാഷണൽ ഗ്രൂപ് എംഡി ഡോ. ജുനൈസ് ബാബു ഉദ്ഘാടനം ചെയ്തു. ഗായകൻ നൂഹ് ബീമാപ്പള്ളി സംഗീതവിരുന്ന്‌ നയിച്ചു. സോഫിയ സുനിൽ, രമ്യ ബ്രൂസ്, ഐശ്വര്യ അനിൽ, അഷറഫ് വലിയോറ, റാഫി ആലുവ, സത്യൻ പി നായർ, ഹസൻ കൊണ്ടോട്ടി, മൻസൂർ നിലമ്പൂർ, അഫ്ര സബീൻ റാഫി, ഗഫൂർ തൃപ്പനച്ചി, ആർദ്ര, മൻസൂർ പാങ്ങ്, രഞ്ജു തുടങ്ങിയ ഗായകർ വിവിധ ഗാനങ്ങൾ ആലപിച്ചു. നിഫ നജീബ്, നുഹ നജീബ് എന്നിവരുടെ നൃത്താവിഷ-്‌കാരം അവതരിപ്പിച്ചു. സുവിജ സത്യൻ അവതാരകയായി.


ജാഫറലി പാലക്കോട്, കാജ മൊയ്‌തീൻ, ഹസൻ കൊണ്ടോട്ടി, മോഹൻ ബാലൻ, ജ്യോതി ബാബുകുമാർ, ബാദുഷ, മൻസൂർ ഫറോക്ക്, വാസു ഹംദാൻ, അൽ വഫ പ്രതിനിധി അർഷാദ് എന്നിവർ സംസാരിച്ചു. ഗഫൂർ മാഹി, ഷാജി കായംകുളം, നിസാർ കരുനാഗപ്പള്ളി എന്നിവർ നിയന്ത്രിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ നൂഹ് ബീമാപ്പള്ളി സ്വാഗതവും ചെയർമാൻ നവാസ് ബീമാപ്പള്ളി നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home