ജിദ്ദ നവോദയ കുടുംബവേദി ‘നവോദയം 2026’

ജിദ്ദ: ജിദ്ദ നവോദയ കേന്ദ്ര കുടുംബവേദിയുടെ നേതൃത്വത്തിൽ ന്യൂ ഇയർ–ക്രിസ്തുമസ് ആഘോഷ പരിപാടികൾ ‘നവോദയം 2026’ ദമ്മാം നവോദയ മുൻ രക്ഷാധികാരി എം എം നഈം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നവോദയ രക്ഷാധികാരി ഷിബു തിരുവന്തപുരം, ട്രഷറർ സി എം അബ്ദുൽ റഹ്‌മാൻ, ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ, ആക്ടിങ് പ്രസിഡന്റ് മൊയ്‌ദീൻ എന്നിവർ സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുല്ല മുല്ലപ്പള്ളി, ആസിഫ് കരുവാറ്റ ഉൾപ്പെടെയുള്ള വിവിധ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വനിതാ വേദി കൺവീനർ അനുപമ ബിജുരാജ് അദ്ധ്യക്ഷയായി. കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട് സ്വാഗതവും ഫിനാൻസ് കമ്മിറ്റി കൺവീനർ നൗഷാദ് വേങ്ങൂർ നന്ദിയും പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് ക്രിസ്തുമസ്– പുതുവത്സര ആഘോഷവും പ്ലം കേക്ക് മത്സരവും സംഘടിപ്പിച്ചു. 2025 മാർച്ചിൽ സിബിഎസ്ഇ നടത്തിയ 10, 12 ക്ലാസുകളിലെ മികച്ച വിജയം നേടിയ നവോദയ ബാലവേദി കുട്ടികൾക്ക് മൊമെന്റോ നൽകി. ആഘോഷ പരിപാടികളുടെ ഭാഗമായി നവോദയയുടെ വിവിധ ഏരിയ കമ്മിറ്റികളിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർ അവതരിപ്പിച്ച കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, കരോൾ ഘോഷയാത്ര എന്നിവ നടന്നു.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 20 വനിതകൾ പങ്കെടുത്ത പ്ലം കേക്ക് മത്സരത്തിൽ റീന ബൈജു ഒന്നാം സ്ഥാനവും, ഷിംന അബ്ദുൽ ജലീൽ രണ്ടാം സ്ഥാനവും, ജൽമ ഡാർവിൻ മൂന്നാം സ്ഥാനവും നേടി. ഷിറ ലതീം ശൃംഖലയുടെ മുഖ്യ ഷെഫ് അദീബ് ഫർഹാൻ ആയിരുന്നു വിധികർത്താവ്.
കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പർമാരായ ബിജുരാജ് രാമന്തളി, ഹഫ്സ മുസാഫർ, പ്രേം കുമാർ, അനിത് അബ്രഹാം, പ്രതീഷ്, നിഷാദ് വർക്കി, നീനു വിവേക്, വിവേക്, ഷാഹിദ ജലീൽ, ആലിയ എമിൽ, ആയിഷ അലി, ദീപ്തി പ്രതീഷ്, മുജീബ് കൊല്ലം, അനിൽ മാസ്റ്റർ, സുവിജ, സനൂജ മുജീബ്, സമീന, ആഷ അസാഫ്, വിനോദ് ബാലകൃഷ്ണൻ, സിജി പ്രേകുമാർ, മെജി, രമ്യ, ശിവന്യ അനിൽ, സന്ധ്യ വിനോദ്, സത്യൻ, ഷീബ, സൈറ, നവോദയ കേന്ദ്ര കമ്മിറ്റി മെമ്പർ റഫീഖ് മമ്പാട് തുടങ്ങിയവർ വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകി.










0 comments