ad
Deshabhimani

ഒമാൻ തീരത്തിന് സമീപം യുഎസ് കപ്പലിനെ ആക്രമിച്ചു: ഐആർജിസി

iran ship attack
വെബ് ഡെസ്ക്

Published on Mar 28, 2026, 02:20 PM | 1 min read

സലാല : ഒമാൻ തീരത്തിനുസമീപം അമേരിക്കൻ സൈനിക പിന്തുണ കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്‌ (ഐആർജിസി). സലാല തുറമുഖത്തുനിന്ന്‌ ഗണ്യമായ ദൂരപരിധിയിലുള്ള യുഎസ് കപ്പലിനുനേരെയാണ് ആക്രമണം.


ഇറാന്റെ ഖാത്തം അൽ -അൻബിയ ആസ്ഥാനത്തുനിന്നുള്ള സൈനികരാണ്‌ ആക്രമണം നടത്തിയതെന്ന് റെവല്യൂഷണറി ഗാർഡ് വക്താവ് വ്യക്തമാക്കി. വാർത്താ ഏജൻസിയായ തസ്നിം ആണ് വിവരം പുറത്തുവിട്ടത്. ഒമാന്റെ പരമാധികാരത്തെ ഇറാൻ എന്നും ബഹുമാനിക്കുന്നുണ്ട്‌. ഒമാന്റെ അതിർത്തി ലംഘിക്കാതെയാണ് തങ്ങളുടെ നടപടിയെന്നും ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home