Deshabhimani

ഐഎസ്‌സി കേരള വിഭാഗം യുവജനോത്സവം

isc kalotsavam
വെബ് ഡെസ്ക്

Published on Nov 15, 2026, 11:40 AM | 1 min read

സലാല : ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാല കേരള വിഭാഗം സംഘടിപ്പിച്ച യുവജനോത്സവം സമാപിച്ചു. ലളിതഗാനത്തിൽ ദേവിക ഗോപൻ, ദിപു കെ ജോയ്, നാരായണൻ വിശ്വംഭരൻ എന്നിവർ ആദ്യ മൂന്നുസ്ഥാനം നേടി. നാടൻപാട്ടിൽ കാർത്തിക് കൃഷ്‌ണ, ദേവിക ഗോപൻ, അനുമോൾ വിനോദ് എന്നിവർക്കാണ്‌ ആദ്യ മൂന്നുസ്ഥാനം.


ദേവിക ഗോപൻ, ജിസ്‌ന ബിജു, അനിൽ തോമസ് (കവിതാലാപനം), രേഷ്‌മ പ്രദീപ്, അജി ജോർജ്, സുജിത് (മലയാള പ്രസംഗം), അനീഷ് പി അസീസ്, സണ്ണി, ലിയ ബിജു (ഫാൻസി ഡ്രസ്‌), സി കെ അഞ്ചന കൃഷ്‌ണൻ, രേഷ്‌മ പ്രദീപ്, ദേവിക ഗോപൻ (സിനിമാറ്റിക് ഡാൻസ്), ദേവിക ഗോപൻ, പി ഗീത കുമാരി, അനുമോൾ വിനോദ് (നാടകഗാനം), സുനിജ ഹാഷിം, ഷാഹുൽ ഹമീദ്, വി പി സോനിമോൾ (മാപ്പിളപ്പാട്ട്), അനിൽ കുമാർ, അനൂജ് മാളവികാസ്, അലി ഹാഷ്‌മി (മലയാളി ശ്രീമാൻ), സാന്ദ്ര കൃഷ്‌ണൻ, ദേവിക ഗോപൻ, രേഷ്‌മ പ്രദീപ് (മലയാളി മങ്ക) എന്നിവരും യഥാക്രമം ആദ്യ മൂന്നുസ്ഥാനം നേടി.


മോണോ ആക്‌ടിൽ രേഷ്‌മ പ്രദീപും അനീഷ് പി അസീസും ഒന്നും രണ്ടും സ്ഥാനം നേടി. പുരുഷന്മാരുടെ കരോക്കെയിൽ സതീഷ് ചന്ദ്രൻ, ദിപു കെ ജോയ്, പി ലിബിൻ ലാൽ എന്നിവരാണ്‌ ജേതാക്കൾ. സ്‌ത്രീകളുടെ കരോക്കെയിൽ ദേവിക ഗോപനാണ്‌ ഒന്നാം സ്ഥാനം. സംഗീത കരിപ്പാത്ത്, ഉമാദേവി എന്നിവർ രണ്ടാംസ്ഥാനം പങ്കിട്ടു. ആര്യ അനുവിനാണ്‌ മൂന്നാംസ്ഥാനം.


സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ്‌ വിഭാഗത്തിൽ കിമോത്തി അൽബാനി, ടീം ഗ്രൂവ്എക്‌സ്‌, ടീം തുംറൈത്ത് എന്നിവർക്കാണ്‌ ആദ്യ മൂന്നുസ്ഥാനം. ടീം തുംറൈത്ത്, ഗീത കുമാരി പി ആൻഡ്‌ ടീം, ടീം ഗ്രൂവ് എക്‌സ്‌ (നാടൻപാട്ട്), ടീം തുംറൈത്ത്, ടീം ഗ്രൂവ് (തിരുവാതിര) എന്നിവരാണ്‌ ഗ്രൂപ്പ്‌ വിഭാഗത്തിലെ മറ്റ്‌ ജേതാക്കൾ. രചനാമത്സരങ്ങളുടെ ഫലം രണ്ടാഴ-്ചയ-്ക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ്‌ 27-ന് ആഘോഷപരിപാടികൾക്കൊപ്പം പൂർത്തിയാക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home