രണ്ടാനച്ഛന്റെ മർദനം; പതിമൂന്നുകാരനെയും സഹോദരങ്ങളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു

ചടയമംഗലം : നിലമേൽ മുളയക്കോണത്ത് രണ്ടാനച്ഛന്റെ ക്രൂര മർദനത്തിനിരയായ പതിമൂന്നുകാരനെയും രണ്ട് സഹോദരങ്ങളെയും അമ്മയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. മദ്യലഹരിയിൽ കുട്ടിയെ മർദിച്ച രണ്ടാനച്ഛൻ രാജേഷിനെ (44) കഴിഞ്ഞദിവസം ചടയമംഗലം പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
കുട്ടിയെ തൂക്കിയെടുത്ത് ക്രൂരമായി മർദിച്ചശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റി ഓടിച്ചിട്ടും തല്ലി. അടിക്കല്ലേ അച്ഛാ എന്ന് കുട്ടി ഉറക്കെ നിലവിളിച്ചിട്ടും മർദിക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഭിന്നശേഷിക്കാരനായ കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകും. വെൽഫെയർ ചെയർപേഴ്സൺ പ്രസന്നകുമാരി, നിലമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനു ഗിരീഷ്, എം ജി ശ്രീലത, അബ്രഹാം, ആശാദാസ്, മഞ്ജു, സിന്ധു രേഷ്മ എന്നിവർ പങ്കെടുത്തു.








0 comments