മയാമി വിമാനത്താവളത്തിൽ ചരക്കുവിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ചു; രണ്ട് യാത്രക്കാർക്ക് പരിക്ക്

വാഷിങ്ടൺ : മയാമി വിമാനത്താവളത്തിൽ ചരക്കുവിമാനവും യാത്രാവിമാനവും തമ്മിൽ കൂട്ടിയിടിച്ചു. ശനിയാഴ്ച രാത്രിയാണ് റൺവേയിൽവെച്ച് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് യാത്രക്കാർക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്.
മയാമിയിൽനിന്ന് കൊളംബിയയിലേക്ക് പുറപ്പെടാനിരുന്ന യുപിഎസ് ബോയിംഗ് 767 വിമാനവും പാനമയിൽനിന്ന് എത്തിയ കോപ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനവുമാണ് കൂട്ടിയിടിച്ചത്. കോപ എയർലൈൻസ് വിമാനത്തിന്റെ ടാക്സിവേയിൽ നിന്ന് വഴിമാറിക്കൊടുക്കണമെന്ന് യുപിഎസ് വിമാനത്തിന്റെ ജീവനക്കാരോട് എയർ ട്രാഫിക് കൺട്രോളർ നിർദേശം നൽകിയിരുന്നു. ഇടിയുടെ ആഘാതത്തിൽ യുപിഎസ് വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുണ്ടായിട്ടുണ്ട്.
അപകടത്തിന് പിന്നാലെ രണ്ട് വിമാനങ്ങളെയും രണ്ട് ടാക്സിവേകളിലായി വിട്ടു. യാത്രാസടസം ഉണ്ടായിട്ടില്ലെന്ന് അധൃകൃതർ അറിയിച്ചു.








0 comments