Deshabhimani

ഐഎസ്‌സി കേരള വിഭാഗം വിജ്ഞാനോത്സവം

isc vijanotsavam
വെബ് ഡെസ്ക്

Published on Nov 15, 2026, 05:09 PM | 1 min read

മസ്‌കത്ത്‌ : ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച ‘എന്റെ കേരളം എന്റെ മലയാളം’ വിജ്ഞാനോത്സവം സമാപിച്ചു. വാദി കബീറിലെ മജാൻ ഹൈറ്റ്സ് ഹാളിൽ നടന്ന മത്സരത്തിൽ വിവിധ സ-്‌കൂളിൽനിന്നായി എണ്ണൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു. ഇന്ത്യൻ സ-്‌കൂൾ ഡയറക-്‌ടർ ബോർഡ് അംഗം നിധീഷ് കുമാർ ഉദ്ഘാടനംചെയ-്‌തു. കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായി. സാഹിത്യവേദി സെക്രട്ടറി അഞ്ജലി ബിജു, സോഷ്യൽ ക്ലബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ, കേരള വിഭാഗം കോ- കൺവീനർ ജഗദീഷ് കീരി, സാഹിത്യവേദി ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ പള്ളിക്കൽ എന്നിവർ സംസാരിച്ചു. അധ്യാപിക സിന്ധു അരക്കൻ വിജ്ഞാനോത്സവം നയിച്ചു.


​ജൂനിയർ വിഭാഗത്തിൽ ദാർസൈറ്റ്‌ സ്‌കൂളിലെ ഋത്വിക് സായി മനു, എം തരുൺ കൃഷ-്‌ണ, എം ആർ അഖിൽ കൃഷ്‌ണ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. സീബ്‌ സ്‌കൂളിലെ അദ്വിക് സന്ദീപ് നായർ, ആദിനാഥ് ഗിരീഷ്, അനാമിക അനീഷ് എന്നിവരുടെ ടീം രണ്ടാംസ്ഥാനവും ഹംദാൻ സലീം, അനഘ് വീണ ധിനേഷ്, ജോൺ മാത്യു എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി.


​സീനിയർ വിഭാഗത്തിൽ ദാർസൈറ്റ്‌ സ്‌കൂളിലെ എസ്‌ ഹരിശങ്കർ, ജുവാൻ ഉത്തുപ്പ് ജിപ-്‌സൺ, തീർത്ഥ സജേഷ് എന്നിവരുടെ ടീമിനാണ്‌ ഒന്നാംസ്ഥാനം. ഗുബ്ര സ്‌കൂളിലെ അസ-്‌മി അബൂബക്കർ സിദ്ദിഖ്, ചിന്മയ് ഐശ്വര്യ ശ്രീജേഷ്, ദേവിക ചന്ദ്രഭാനു എന്നിവർക്കാണ്‌ രണ്ടാംസ്ഥാനം. ദാർസൈറ്റ്‌ സ്‌കൂളിലെ വൈഗ ബി നായർ, മുഹമ്മദ് ഇഖ്ബാൽ, അദിത് അജിത് എന്നിവരുടെ ടീം മൂന്നാം സ്ഥാനം നേടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home