Deshabhimani

ഓഫീസിന്‌ മുൻ നേതാവിന്റെ പേരിടാൻ 20 ലക്ഷം ചോദിച്ചു; ഡിസിസി പ്രസിഡന്റിനെതിരെ കെപിസിസി സെക്രട്ടറിയുടെ പരാതി

complaint against pk faisal
avatar
സ്വന്തം ലേഖകൻ

Published on Nov 15, 2026, 04:40 PM | 1 min read

കാസർകോട്‌ : ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയിൽ 20 ലക്ഷത്തിന്റെ കോഴ ആരോപണം. ഡിസിസി ആസ്ഥാനത്തെ ഹാളിന്‌ ഐ രാമറൈയുടെ പേരിടാൻ, മകൻ സുബ്ബയ്യാറൈയോട്‌ ഡിസിസി പ്രസിഡിന്റ്‌ പി കെ ഫൈസൽ 20 ലക്ഷം രൂപ കോഴ ചോദിച്ചുവെന്നാണ്‌ ആരോപണം. മുൻ എംപിയും കോൺഗ്രസ്‌ നേതാവുമായ പിതാവിനെ ഇങ്ങനെ അപമാനിച്ചതിൽ, തനിക്ക്‌ മനോവിഷമം ഉണ്ടായെന്നുകാട്ടി കെപിസിസി സെക്രട്ടറികൂടിയായ സുബ്ബയ്യാറൈയാണ്‌ കെപസിസി പ്രസിഡന്റ്‌ സണ്ണി ജോസഫിന്‌ പരാതി നൽകിയത്‌.


ഫൈസൽ സാമ്പത്തികനേട്ടമുണ്ടാക്കാൻ പ്രവർത്തിക്കുന്നയാളാണെന്ന്‌ പരാതിയിൽ പറയുന്നു. ഡിസിസി ഓഫീസിന്റെ മൂന്നാം നിലയ്‌ക്ക്‌ രാമറൈയുടെ പേരാടാനാണ്‌ 20 ലക്ഷം ചോദിച്ചത്‌. മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണന്റെ പേരിട്ട് കെട്ടിടം നിർമിക്കാനുള്ള പിരിവ്‌ ഇപ്പോൾ നടക്കുന്നുണ്ട്‌. ഇതിനിടയിൽ എന്തിനാണ്‌ തന്റെ പിതാവിനെ അവഗണിച്ചത്‌ എന്നും സുബ്ബയ്യറൈ ചോദിക്കുന്നു.


ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ആറുമാസം മുമ്പാണ്‌ ഫോണിൽ പണം ആവശ്യപ്പെട്ടത്‌. രാമറൈയുടെ സ്മരണയ്ക്കായി മൂന്നാംനില സമർപ്പിക്കാമെന്നും അതിനാണ്‌ പണമെന്നുമാണ്‌ പറഞ്ഞത്‌. രാമറൈയെപോലുള്ള ഉന്നത കോൺഗ്രസ് നേതാവിനെ ഇകഴ്‌ത്തികാണിക്കുന്ന ശ്രമമാണ്‌ ഇപ്പോൾ നടക്കുന്നത്‌. പി കെ ഫൈസലിന്റെ രീതിയിൽ തനിക്ക് വ്യക്തിപരമായി വേദനയുണ്ട്‌– കത്തിൽ പറയുന്നു.


ഒരു മാസം മുന്പാണ്‌, ഡിസിസി ഓഫീസിന്റെ മൂന്നാംനില, കെ പി കുഞ്ഞിക്കണ്ണന്റെ സ്മരണയ്ക്കായി സമർപ്പിക്കാൻ നിർദ്ദേശം വന്നത്‌. എന്നാൽ ഐ രാമറായിയുടെ പേര്, എന്തുകൊണ്ടാണ്‌ കാസർകോട്‌ ഡിസിസി എവിടെയും സ്‌മരിക്കാത്തത്‌ എന്നും സുബ്ബയ്യറായി പരാതിയിൽ ചോദിച്ചു.


എന്നാൽ സുബ്ബയ്യറൈയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തെ ഫോണിൽ വിളിക്കുകയോ, രാമറൈയുടെ പേരിൽ കെട്ടിടം പണിയാമെന്ന് പറയുകയോ ചെയ്തിട്ടില്ലെന്നും പി കെ ഫൈസൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home