Deshabhimani

കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസിൽ മഹിളാ മോർച്ച നേതാവിന്റെ സഹോദരിക്ക്‌ നിയമനം

MAHILA
വെബ് ഡെസ്ക്

Published on Nov 15, 2026, 04:38 PM | 1 min read

പാലക്കാട്‌: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്‌ പാലക്കാട്‌ ഓഫീസിലെ താൽക്കാലിക ജോലി മഹിളാ മോർച്ച ജില്ലാ നേതാവിന്റെ സഹോദരിക്ക്‌ നൽകി. കോൺഗ്രസ്‌ ജില്ലാ നേതൃത്വം ഇടപെട്ടാണ്‌ ബിജെപി നേതാവിന്റെ സഹോദരിക്ക്‌ നൽകിയതെന്ന ആക്ഷേപവും ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോങ്ങാട്‌ മണ്ഡലത്തിൽ ബിജെപി വോട്ട്‌ വാങ്ങിയാണ്‌ മന്ത്രി കെ എ തുളസി ജയിച്ചതെന്ന്‌ കോൺഗ്രസ്‌ നേതാക്കൾതന്നെ സമ്മതിച്ചിരുന്നു. അതിനുള്ള പ്രതിഫലമാണ്‌ മഹിളാ മോർച്ച നേതാവിന്റെ സഹോദരിക്കുള്ള ജോലിയെന്നും കോൺഗ്രസ്‌ പ്രവർത്തകർ ആരോപിക്കുന്നു.


കോൺഗ്രസ്‌ കുടുംബങ്ങളിൽനിന്ന്‌ നിരവധി പേർ ജോലിക്കായി വന്നിട്ടും അവരെയെല്ലാം അവഗണിച്ച്‌ ബിജെപി നേതാക്കൾ ആവശ്യപ്പെട്ടവർക്ക്‌ നൽകിയതിന്‌ പിന്നിൽ വി കെ ശ്രീകണ്‌ഠൻ എംപിയാണെന്ന ആക്ഷേപവും ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home