Deshabhimani

ഡേറ്റിങ് ആപ്പിലൂടെ പ്രണയം; വിവാഹത്തിനായി ഇന്ത്യയിലെത്തി കാനഡക്കാരി, പ്രായമറിഞ്ഞതോടെ യുവാവ് പിന്മാറി

dating app canada woman
വെബ് ഡെസ്ക്

Published on Nov 15, 2026, 04:15 PM | 1 min read

ജയ്പുർ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാൻ കാനഡയിൽനിന്ന് ഇന്ത്യയിലെത്തിയ സ്ത്രീയെ പ്രായമറിഞ്ഞതോടെ യുവാവ് കൈയൊഴിഞ്ഞു. രാജസ്ഥാനിലെ നീംറാനയിലാണ് സംഭവം. വിവാഹത്തിൽനിന്ന് യുവാവ് പിന്മാറിയതോടെ സ്ത്രീ കനേഡിയൻ എംബസിയെ സമീപിച്ചു. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയും സ്വകാര്യ സ്കൂൾ അധ്യാപകനുമായ നിതിനാണ് വിവാഹത്തിന് വിസമ്മതിച്ചത്.


ഒരു വർഷം മുമ്പാണ് ഇരുവരും ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടത്. സൗഹൃദം വളർന്നതോടെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് നവംബർ 11ന് ടൂറിസ്റ്റ് വിസയിൽ സ്ത്രീ ഡൽഹിയിലെത്തി. വിമാനത്താവളത്തിലെത്തിയ നിതിൻ ഇവരെ സ്വീകരിച്ച് രാജസ്ഥാനിലെ നീംറാനയിലേക്ക് കൊണ്ടുപോയി. അവിടെ ബന്ധുക്കളുടെ ഫ്ലാറ്റിലായിരുന്നു താമസം.


രണ്ടുദിവസത്തെ താമസത്തിനിടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. ഇതിനിടെയാണ് സ്ത്രീക്ക് ഏകദേശം 61 വയസ്സുണ്ടെന്ന വിവരം പുറത്തുവന്നത്. ഇതോടെ നിതിൻ വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി.


നവംബർ 13ന് സ്ത്രീ കനേഡിയൻ എംബസിയെ സമീപിച്ച് പരാതി അറിയിച്ചു. എംബസിയിൽനിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് നീംറാന പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിതിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സ്ത്രീയെ കോട്പുത്‌ലിയിലെ കോർ സെന്ററിൽ താമസിപ്പിച്ചിരിക്കുകയാണ്.


സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ചോദ്യം ചെയ്യലിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും നീംറാന പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേന്ദ്ര യാദവ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home