ബഹ്റൈനില്‍ ഇറാന്‍ ആക്രമണം; യുഎഇ സേനയിലെ മൊറോക്കന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം
മനാമ: ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ യുഎഇ സായുധസേനയിലെ മൊറോക്കന്‍ സിവില്‍ കോണ്‍ട്രാക്ടര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ ബഹ്റൈന്‍ പ്രതിരോധ സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ നിരവധി ബഹ്റൈന്‍, യുഎഇ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഇറാന്റെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനിടെയാണ് മരണം. സൈനികന്റെ കുടുംബത്തോടും യുഎഇ സായുധസേനയോടും ബഹ്റൈന്‍ പ്രതിരോധ സേന അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. ഇവരില്‍ പലരുടെയും പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയ്ക്കുശേഷം പലരും ആശുപത്രി വിട്ടതായും അധികൃതര്‍ അറിയിച്ചു. ബാക്കിയുള്ളവരുടെ ആരോഗ്യനില വിദഗ്ധ സംഘം നിരീക്ഷിച്ചുവരികയാണ്. സ്വകാര്യ കമ്പനിയുടെ പ്ലാന്റില്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ അണച്ചതായും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതിരോധ കവചമൊരുക്കാന്‍ ബ്രിട്ടന്‍ സൈനിക സഹായം പ്രഖ്യാപിച്ചു. ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്ക് ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അടിയന്തരമായി എത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അറിയിച്ചു. കുവൈത്തില്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ശേഷിയുള്ള റാപ്പിഡ് സെന്‍ട്രി സംവിധാനം വിന്യസിക്കും.










0 comments